ETV Bharat / state

നെടുങ്കണ്ടം കസ്റ്റഡിമരണം: രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

നെടുങ്കണ്ടം എസ്‌ഐ കെഎ സാബു, സിപിഒ സജീവ് ആന്‍റണി എന്നിവരാണ് അറസ്റ്റിലായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എസ്ഐ സാബുവിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി

നെടുങ്കണ്ടം കസ്റ്റഡിമരണം
author img

By

Published : Jul 3, 2019, 4:18 PM IST

Updated : Jul 3, 2019, 6:40 PM IST

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രാജ്‌കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ച നെടുങ്കണ്ടം എസ്‌ഐ കെഎ സാബു, സിപിഒ സജീവ് ആന്‍റണി എന്നിവരാണ് അറസ്റ്റിലായത്. എസ്‌ഐ സാബുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

നെടുങ്കണ്ടം സ്റ്റേഷനില്‍ വച്ച്‌ രാജ്‌കുമാര്‍ ക്രൂരമായ കസ്റ്റഡി മർദനത്തിന് ഇരയായെന്ന് ദൃക്സാക്ഷി മൊഴികൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. രാജ്‌കുമാറിന് ഉരുട്ടൽ ഉൾപ്പെടെയുള്ള ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നതായും കൃത്യമായ ചികിത്സ ലഭിക്കാത്തതിനാലാണ് ന്യൂമോണിയ ബാധിച്ചതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിനു നേതൃത്വം നൽകിയ സ്റ്റേഷൻ ചാർജുണ്ടായിരുന്ന എസ്ഐ കെഎ സാബു, സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്‍റണി എന്നിവരാണ് അറസ്റ്റിലായത്.

ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് അറിഞ്ഞതോടെ എസ്ഐ സാബു കുഴഞ്ഞു വീണു. ഇയാളെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മറ്റ് ശരീരിക അസ്വാസ്ഥ്യങ്ങൾ ഇല്ലാത്ത പക്ഷം ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡിമരണത്തില്‍ പങ്കുള്ള മറ്റു പൊലീസുകാരേയും, ഉന്നത ഉദ്യോഗസ്ഥരേയും വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന നിലപാടിലാണ് രാജ്‌കുമാറിന്‍റെ കുടുംബം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.

Intro:നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച നെടുങ്കണ്ടം എസ്‌ഐ കെ.എ സാബു, സി.പി.ഒ സജീവ് ആന്‍റണി എന്നിവരാണ് അറസ്റ്റിലായത്.എസ്‌.ഐ സാബുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.Body:

vo

നെടുങ്കണ്ടം സ്റ്റേഷനില്‍ വച്ച്‌ രാജ്കുമാര്‍ ക്രൂരമായ കസ്റ്റഡി മർദനത്തിന് ഇരയായെന്ന് ദൃക്സാക്ഷി മൊഴികൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.രാജ്കുമാറിന് ഉരുട്ടൽ ഉൾപ്പെടെയുള്ള ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നതായും കൃത്യമായ ചികിത്സ ലഭിക്കാഞ്ഞതിനാലാണ് ന്യൂമോണിയ ബാധിച്ചതെന്നു നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ഇതിനു നേതൃത്വം നൽകിയ സ്റ്റേഷൻ ചാർജുണ്ടായിരുന്ന എസ്.ഐ കെ.എ സാബു, സിവിൽ പോലീസ് ഓഫീസർ സജീവ് ആൻറണി എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുന്നു എന്നറിഞ്ഞതോടെ എസ്.ഐ സാബു കുഴഞ്ഞു വീണു.ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
മറ്റ് ശരീരിക അസ്വാസ്ത്യങ്ങൾ ഇല്ലാത്ത പക്ഷം ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കും.
Conclusion:കസ്റ്റഡിമരണത്തില്‍ പങ്കുള്ള മറ്റു പൊലീസുകാരേയും, ഉന്നത ഉദ്യോഗസ്ഥരേയും വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന നിലപാടിലാണ് രാജ്കുമാറിന്‍റെ കുടുംബം.
വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.

ETV BHARAT IDUKKI
Last Updated : Jul 3, 2019, 6:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.