കുമളി : വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കൊലപാതത്തിൽ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന് വീഴ്‌ച ഉണ്ടായിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ടി ഡി സുനിൽ കുമാർ (inquiry officer about six year old girl murder case in vandiperiyar). വിരൽ അടയാള വിദഗ്‌ധരും സയന്‍റിഫിക് വിദഗ്‌ധനും, ഫോട്ടോ ഗ്രാഫറും ഒപ്പം ഉണ്ടായിരുന്നതായും അന്വേഷണത്തിൽ വീഴ്‌ച പറ്റിയിട്ടില്ല എന്നും സംഭവ ദിവസം രാത്രി തന്നെ പൊലീസ് പെൺകുട്ടിയുടെ വീട്ടിൽ പോയിരുന്നു, പ്രതി അർജുൻ തന്നെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന രൂക്ഷവിമർശനവുമായി കോടതി എത്തിയിരുന്നും. അതിന് പിന്നാലെയാണ് കൊലപാതത്തിൽ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന് വീഴ്‌ച ഉണ്ടായിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ടി ഡി സുനിൽ കുമാർ അറിയിച്ചത്.
2021 ജൂൺ 30 നാണ് പെൺകുട്ടിയുടെ മൃതദേഹം വണ്ടിപെരിയാർ എസ്റ്റേറ്റ് ലയത്തിൽ കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അയൽവാസിയായ അർജുൻ പൊലീസ് പിടിയിലായത്. 2021 സെപ്റ്റംബർ 21നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരുന്നത്. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ പീഡന വകുപ്പുകൾ ചുമത്തമമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ രണ്ട് പേരും എസ് സി വിഭാഗക്കാർ ആണെന്ന് കോടതി കണ്ടെത്തി. അതുകൊണ്ട് തന്നെ ആവശ്യം കോടതി അനുവദിച്ചില്ല.
Also read :വണ്ടിപ്പെരിയാർ കൊലപാതകം: അന്വേഷണത്തില്‍ വൻ പാളിച്ചയെന്ന് കോടതി
പൊലീസ് ഈ കേസിലെ 48 സാക്ഷികളെയും വിസ്‌തരിച്ച ശേഷം 16 വസ്‌തുക്കളും 69ൽ അധികം രേഖകളും കോടതിയിൽ സമർപ്പിച്ചിരുന്നു. അടുത്തിടെ കേസ് പരിഗണിച്ച കോടതി മരണപ്പെട്ട കുട്ടിയുടെ ജനന രജിസ്റ്റർ കോടതിയിൽ ഹാജരാക്കിയ വിവരം പ്രതിഭാഗത്തെ അറിയിച്ചിരുന്നും ഇത് സംബന്ധിച്ച് മറ്റെന്തങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദേശിച്ചു.
മതിയായ തെളിവുകൾ ഇല്ല എന്ന് പറഞ്ഞ് പ്രതി അർജുനെ കോടതി വെറുതെ വിടുകയായിരുന്നു. പിന്നാലെയാണ് പൊലീസിനെതിരെ കോടതി രൂക്ഷവിമർശനം അറിയിച്ചത്.