ETV Bharat / state

Pocso case| പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പാർപ്പിച്ചു; 6 പേര്‍ക്കെതിരെ കേസ് - kerala news updates

പതിനാറുകാരിയെ പീഡിപ്പിച്ചതിന് ശേഷം ഒളിവില്‍ പാര്‍പ്പിച്ച കേസില്‍ ആറ് പേര്‍ക്കെതിരെ കേസ്. യുവാക്കള്‍ ലഹരിക്കടിമയെന്ന് പൊലീസ്. രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

Pocso case in Idukki  പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പാർപ്പിച്ചു  ആറ് പേര്‍ക്കെതിരെ കേസ്  ആറ് പേര്‍ അറസ്റ്റില്‍  ഇടുക്കി വാര്‍ത്തകള്‍  ഇടുക്കി ജില്ല വാര്‍ത്തകള്‍  ഇടുക്കിപുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
കേസില്‍ അറസ്റ്റിലായ പ്രതികള്‍
author img

By

Published : Jul 1, 2023, 6:20 PM IST

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ഒളിവില്‍ പാര്‍പ്പിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. പെൺകുട്ടിയെ പീഡിപ്പിച്ച നെടുംകണ്ടം കൊമ്പയാർ പട്ടത്തിമുക്ക് സ്വദേശി ആലാട്ട് അശ്വിൻ സന്തോഷ്‌ (20), തട്ടിക്കൊണ്ട് പോയി ഒളിവിൽ പാർപ്പിച്ച ഇടുക്കി തോപ്രാംകുടി-പെരുംതൊട്ടി സ്വദേശി അത്യാലിൽ അലൻ മാത്യു (23), ഇടുക്കി പാറേമാവ് ചെന്നാമാവുങ്കൽ ബിനീഷ് ഗോപി (19), ഇടുക്കി ചുരുളി ആൽപ്പാറ സ്വദേശി കറുകയിൽ ആരോമൽ ഷാജി (19), പള്ളുരുത്തി ഡോൺ ബോസ്കോ കോളനിയിൽ മാളിയേക്കൽ ജസ്റ്റിൻ, ജസ്റ്റിന്‍റെ മകൻ സ്‌പിൻ വിൻ (19) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്‌പദമായ സംഭവം.

കഴിഞ്ഞ 26ന് സ്‌കൂളില്‍ പോകുകയാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നുവെന്നും സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബം ജൂണ്‍ 28ന് പരാതി നല്‍കിയെന്നും തങ്കമണി പൊലീസ് പറഞ്ഞു. പരാതിക്ക് പിന്നാലെ കേസ് രജിസ്റ്റർ ചെയ്‌ത തങ്കമണി പൊലീസ് ഉടൻ തന്നെ ജില്ല പൊലീസ് മേധാവി വി.യു കുര്യാക്കോസിനെയും കട്ടപ്പന ഡിവൈഎസ്‌പി വി.എ നിഷാദ് മോനെയും വിവരമറിയിച്ചു.

ഇരുവരുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പള്ളുരുത്തി ഡോൺ ബോസ്കോ കോളനിയിലെ മാളിയേക്കൽ ജസ്റ്റിന്‍റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ച ഈ സംഘത്തോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയേയും മറ്റൊരു പെണ്‍കുട്ടിയേയും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.

തോപ്രാംകുടി സ്വദേശിയായ അലൻ മാത്യുവാണ് കട്ടപ്പനയില്‍ നിന്നും പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ട് വന്ന് പള്ളുരുത്തിയിലെ യുവാക്കളുടെ അടുത്തേക്ക് എത്തിച്ചതെന്നും യുവാക്കള്‍ പെണ്‍കുട്ടിയെ ഡോൺ ബോസ്കോ കോളനിയിലെ മാളിയേക്കൽ ജസ്റ്റിന്‍റെ വീട്ടിലെ ഇരുട്ട് മുറിയില്‍ പൂട്ടിയിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേസില്‍ പിടിയിലായ ആറ് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളുടെ ലഹരി മാഫിയകളുമായുള്ള ബന്ധം അന്വേഷിക്കുമെന്നും സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും കട്ടപ്പന ഡിവൈഎസ്‌പി വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

തൊടുപുഴയിലും സമാന സംഭവം: ഇടുക്കി തൊടുപുഴയില്‍ നിന്നും ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്. തൊടുപുഴ മലങ്കര ജലാശയത്തിന്‍റെ തുരുത്തില്‍ എത്തിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ 34 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മുട്ടം സ്വദേശിയായ ഉദയലാല്‍ ഘോഷാണ് അറസ്റ്റിലായത്.

പ്രതിയായ ഇയാള്‍ക്ക് സ്വന്തമായി കുട്ടവഞ്ചിയുണ്ട്. പെണ്‍കുട്ടിയും മറ്റ് രണ്ട് കുട്ടികളും ജലാശയത്തിന് സമീപമുള്ള തുരുത്തിലേക്ക് പോകാന്‍ ഇയാളുടെ കുട്ടവഞ്ചിയില്‍ കയറി. എന്നാല്‍ മറ്റ് രണ്ട് കുട്ടികളെ തന്ത്രപൂര്‍വ്വം ഒഴിവാക്കുകയും പെണ്‍കുട്ടിയുമായി തുരുത്തിലെത്തുകയുമായിരുന്നു. തുരുത്തിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി.

പീഡന കാര്യം പെണ്‍കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.