ETV Bharat / state

പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് പോക്സോ കേസിലെ പ്രതി; തെരച്ചില്‍ ഊര്‍ജിതം - പോക്സോ കേസ്

മജിസ്‌ട്രേറ്റിന്‍റെ വീട്ടില്‍ എത്തിച്ചപ്പോഴാണ് പോക്‌സോ കേസിലെ പ്രതി നെടുങ്കണ്ടം പൊലീസിന്‍റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്

നെടുങ്കണ്ടം പൊലീസിന്‍റെ കസ്റ്റഡി  pocso case culprit escaped from police custody  idukki todays news  പോക്സോ കേസിലെ പ്രതി  രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയ്‌ക്കായി തെരച്ചില്‍
പൊലീസ് കസ്റ്റഡിയില്‍ രക്ഷപ്പെട്ട് പോക്സോ കേസിലെ പ്രതി
author img

By

Published : Jan 23, 2023, 10:33 PM IST

Updated : Jan 23, 2023, 10:48 PM IST

രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയ്‌ക്കായി തെരച്ചില്‍ ഊര്‍ജിതം

ഇടുക്കി: പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയ്‌ക്കായി തെരച്ചില്‍ ഊര്‍ജിതം. ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളിൽ ഒരാളാണ് നെടുങ്കണ്ടം പൊലീസിനെ വെട്ടിച്ചുകടന്നത്. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിൻ്റെ വീട്ടുവളപ്പിൽ നിന്നും ഇന്ന് വൈകിട്ടാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്.

കോടതി സമയം കഴിഞ്ഞതിനാൽ വൈകിട്ടോടെ കേസിലെ പ്രതികളെ പൊലീസ്, മജിസ്ട്രേറ്റിൻ്റെ വീട്ടിലെത്തിച്ചു. കൈവിലങ്ങ് അഴിച്ച് രണ്ടാം പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി മജിസ്ട്രേറ്റിൻ്റെ അടുക്കലേക്ക് എത്തിക്കാനിരിക്കെയാണ് പ്രതി രക്ഷപ്പെട്ടത്. നെടുങ്കണ്ടം സിവിൽ സ്‌റ്റേഷന് സമീപത്തുള്ള കാട്ടിലേക്ക് ഓടിക്കയറിയ പ്രതിയ്ക്കാ‌യി പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.

Last Updated : Jan 23, 2023, 10:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.