ഇടുക്കി: എസ്റ്റേറ്റ് പൂപ്പാറയില്‍ നിയന്ത്രണം വിട്ട ലോറി ജീപ്പിലിടിച്ച് തോട്ടം തൊഴിലാളി സ്ത്രീ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. സൂര്യനെല്ലി കറുപ്പന്‍ കോളനിയിലെ വിജി ചന്ദ്രശേഖരന്‍ (38) ആണ് മരിച്ചത്. സൂര്യനെല്ലി സ്വദേശികളായ ചിത്രാദേവി, രമേശ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. രാവിലെ എട്ടരയോടെ എസ്റ്റേറ്റ് പൂപ്പാറ ലൈൻസിന് സമീപമാണ് അപകടം നടന്നത്. സൂര്യനെല്ലിയിൽ നിന്നും തൊഴിലാളികളുമായി രാജകുമാരി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പിൽ രാജാക്കാട് ഭാഗത്ത് നിന്നും വന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 10 പേരാണ് ജീപ്പിലുണ്ടായിരുന്നത്.
ലോറി ജീപ്പിലിടിച്ച് തോട്ടം തൊഴിലാളി സ്ത്രീ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക് - എസ്റ്റേറ്റ് പൂപ്പാറ
സൂര്യനെല്ലി കറുപ്പന്‍ കോളനിയിലെ വിജി ചന്ദ്രശേഖരന്‍ (38) ആണ് മരിച്ചത്. സൂര്യനെല്ലി സ്വദേശികളായ ചിത്രാദേവി, രമേശ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.