ഇടുക്കി: പാലായിലെ തോൽവി യുഡിഎഫ് ഏറ്റുവാങ്ങിയതെന്ന് പി ജെ ജോസഫ്.ജയസാധ്യതയുള്ള സ്ഥാനാർഥിയെ നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ചിഹ്നം ഇല്ലെങ്കിലും വിജയിക്കും എന്നതായിരുന്നു യുഡിഎഫ് നിലപാടെന്നും പി ജെ ജോസഫ് പറഞ്ഞു.
പാർലമെന്‍റി പാർട്ടി യോഗം മാറ്റിവെച്ചതായി അറിയിച്ച പി ജെ ജോസഫ് നവംബർ രണ്ടിന് തിരുവനന്തപുരത്ത് യോഗം ചേരുമെന്നും അറിയിച്ചു. യോഗം മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് എംഎൽഎ മാർ കത്ത് നൽകിയതിനെ തുടർന്നാണ് നടപടി. ചെയർമാൻ സ്ഥാനം സംബന്ധിച്ച കേസ് നവംബർ ഒന്നിന് കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് യോഗം മാറ്റിവെച്ചത്.