ETV Bharat / state

മൂന്നാറില്‍ ആവേശമായി മുഖ്യമന്ത്രി

author img

By

Published : Mar 21, 2021, 1:49 PM IST

Updated : Mar 21, 2021, 4:18 PM IST

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പിണറായി വിജയൻ മൂന്നാറിൽ പ്രചാരണത്തിൽ  പിണറായി വിജയൻ മൂന്നാറിൽ  പിണറായി പ്രചാരണത്തിൽ  അഡ്വ. എ രാജയുടെ പ്രചാരണം  രാജയുടെ പ്രചാരണത്തിന് പിണറായി മൂന്നാറിലെത്തി  Pinarayi Vijayan campaigned at Munnar  adv. A Raja election campaign  A Raja election campaign munnar  munnar election campaign  pinarayi vijayan at munnar
പിണറായി വിജയൻ മൂന്നാറിൽ പ്രചാരണത്തിനെത്തി

ഇടുക്കി: കേരളത്തിൽ നാൽപത് ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്തും. യുഡിഎഫിൻ്റെ കാലത്ത് 300 സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നത് എൽഡിഎഫ് സർക്കാർ 15,000 ആയി ഉയർത്തി. യുഡിഎഫ് നൽകിയിരുന്ന ക്ഷേമപെൻഷനുകൾ 1,600 ആയി വർധിപ്പിച്ചു. അത് 2,500 ആയി ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ.എ.രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തെരഞ്ഞെടുപ്പ്; മൂന്നാറില്‍ പ്രചാരണം നടത്തി മുഖ്യമന്ത്രി

ലൈഫ് മിഷൻ പദ്ധതിയിൽ രണ്ടരലക്ഷം വീടുകൾ നിർമിച്ചു. ഒന്നര ലക്ഷം വീടുകളുടെ നിർമാണം നടക്കുകയാണ്. അഞ്ച് ലക്ഷം വീടുകൾ കൂടി ഇനി നിർമിച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി 1964ലെ ഭൂപതിവുചട്ടത്തിൽ ഭേദഗതി വരുത്തുമെന്നും ജില്ലയിലെ കാർഷിക രംഗത്തെ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Last Updated : Mar 21, 2021, 4:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.