ETV Bharat / state

കണ്ണീരുണങ്ങും മുൻപേ പെട്ടിമുടിയില്‍ മോഷണ സംഘങ്ങള്‍ സജീവം - pettimudi theft

സംഭവം ശ്രദ്ധയില്‍ പെട്ടതോടെ കെ.ഡി.എച്ച്.പി കമ്പനി പെട്ടിമുടിയില്‍ രാത്രികാല കാവല്‍ ഏര്‍പ്പെടുത്തി.

ഇടുക്കി  പെട്ടിമുടി  പെട്ടിമുടി മോഷണ സംഘം  പെട്ടിമുടി മോഷണം  കെ.ഡി.എച്ച്.പി കമ്പനി  pettimudi  pettimudi theft  idukki
ദുരന്ത ഭൂമിയിലെ കണ്ണീരുണങ്ങും മുമ്പ് പെട്ടിമുടിയെ കയ്യടക്കി മോഷണ സംഘങ്ങള്‍
author img

By

Published : Sep 4, 2020, 1:07 PM IST

Updated : Sep 4, 2020, 1:25 PM IST

ഇടുക്കി: ദുരന്ത ഭൂമിയിലെ കണ്ണീരുണങ്ങും മുമ്പ് പെട്ടിമുടിയെ കയ്യടക്കി മോഷണ സംഘങ്ങള്‍. ദുരന്തത്തില്‍ പൂര്‍ണമായി തകര്‍ന്ന വാഹനങ്ങളുടെ വിലപിടിപ്പുള്ള ഭാഗങ്ങളാണ് മോഷണ സംഘങ്ങള്‍ കടത്തുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ കെ.ഡി.എച്ച്.പി കമ്പനി പെട്ടിമുടിയില്‍ രാത്രികാല കാവല്‍ ഏര്‍പ്പെടുത്തി.

കണ്ണീരുണങ്ങും മുൻപേ പെട്ടിമുടിയില്‍ മോഷണ സംഘങ്ങള്‍ സജീവം

ദുരന്തത്തില്‍ തകര്‍ന്ന വാഹനങ്ങളുടെ ടയറുകള്‍, വിലകൂടിയ മറ്റ് യന്ത്രഭാഗങ്ങള്‍ എന്നിവയാണ് ദുരന്തഭൂമിയില്‍ നിന്നും മോഷ്ടിക്കപ്പെടുന്നത്. പെട്ടിമുടിയില്‍ എല്ലാം നഷ്ടപ്പെട്ട കുമാറിന് തിരിച്ച് കിട്ടിയത് പൂര്‍ണമായി തകര്‍ന്ന വാഹനം മാത്രമാണ്. ദുരന്തം നടക്കുന്നതിന് രണ്ട് മാസം മുമ്പ് വാങ്ങിയ വാഹനത്തിന്‍റെ പുതിയ ടയറുകളും യന്ത്രഭാഗങ്ങളുമടക്കം മോഷ്ടാക്കള്‍ അഴിച്ച് കടത്തി. തെരച്ചില്‍ സമയത്ത് പുറത്തെടുത്ത അലമാരകള്‍ മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവയും ഇവിടെ നിന്നും മോഷ്ടാക്കള്‍ കടത്തിയിട്ടുണ്ട്.

Last Updated : Sep 4, 2020, 1:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.