ETV Bharat / state

പെട്ടിമുടി ദുരന്തം; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരും - പെട്ടിമുടി ദുരന്തം

ഗ്രാവൽ ബാങ്ക്, ഭൂതക്കുഴി മേഖലകൾ കേന്ദ്രീകരിച്ചാവും വരും ദിവസങ്ങളിലെ തെരച്ചിൽ. അഞ്ച് പേരേയാണ് പ്രദേശത്ത് നിന്ന് ഇനിയും കണ്ടെത്താനുള്ളത്

PETTIMUDI  PETTIMUDI RESCUE OPERATIONS  ഇടുക്കി പെട്ടിമുടി  പെട്ടിമുടി  പെട്ടിമുടി ദുരന്തം  പെട്ടിമുടിയിൽ തെരച്ചിൽ തുടരും
പെട്ടിമുടി ദുരന്തം; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും
author img

By

Published : Aug 24, 2020, 1:53 AM IST

Updated : Aug 24, 2020, 4:59 AM IST

ഇടുക്കി : പെട്ടിമുടിയിൽ വരും ദിവസങ്ങളിലും തെരച്ചിൽ തുടരും. ദേവികുളം എം എൽ എ എസ് രാജേന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അഞ്ച് പേരേയാണ് പ്രദേശത്ത് നിന്ന് ഇനിയും കണ്ടെത്താനുള്ളത്. ഗ്രാവൽ ബാങ്ക്, ഭൂതക്കുഴി മേഖലകൾ കേന്ദ്രീകരിച്ചാവും വരും ദിവസങ്ങളിലെ തെരച്ചിൽ. എൻ.ഡി.ആർ.എഫ് , ഫയർഫോഴ്‌സ്, മൂന്നാർ അഡ്വഞ്ചർ ടീം എന്നിവർ തെരച്ചിലിന് നേതൃത്വം നൽകും. കൂടുതൽ പരിചയ സമ്പന്നരെ ടീമുകളിൽ ഉള്‍പെടുത്താനും യോഗത്തിൽ തീരുമാനമായി. കനത്ത മഴയും മഞ്ഞും മൂലം കാലാവസ്ഥ പ്രതികൂലമായത് കഴിഞ്ഞ ദിവസങ്ങളിലെ തെരച്ചിലിനെ സാരമായി ബാധിച്ചിരുന്നു.

പെട്ടിമുടി ദുരന്തം; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരും

വഴുക്കലുള്ള വലിയപ്പാറകൾ ഉള്ള പ്രദേശമായതിനാൽ ഭൂതകുഴിയിലെ തെരച്ചിലിൽ റോപ്പുള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കാനാണ് തീരുമാനം. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലും വരും ദിവസങ്ങളിൽ നടത്തും. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്ല്യമുള്ളതിനാൽ പ്രദേശവാസികളുടെ കൂടി സഹായത്തോടെ പ്രത്യേക പ്ലാൻ തയ്യാറാക്കും. ഇടുക്കി എം പി ഡീൻകുര്യാക്കോസ്, ജില്ലാ കളക്ടർ എച്ച് ദിനേശൻ, സബ് കളക്ടർ പ്രേം കൃഷ്ണൻ, കളക്ടർ സൂരജ് ഷാജി,ഡി.എഫ്.ഒ കണ്ണൻ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Last Updated : Aug 24, 2020, 4:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.