ഇടുക്കി: പെട്രോൾ, ഡീസൽ വില 51 രൂപയാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിക്കും. 51 സൈക്കിളുകൾ ചവിട്ടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കട്ടപ്പനയിൽ നിന്നും തങ്കമണിയിലേക്കാണ് പ്രതിഷേധ സൈക്കിൾ യാത്ര നടത്തുന്നത്. പെട്രോൾ, ഡീസൽ വില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
പെട്രോളിന് 90 രൂപയും ഡീസലിന് 81 രൂപയുമാണ് നിലവിലെ വില. ഉച്ചക്ക് രണ്ട് മണിക്ക് കട്ടപ്പനയിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ സൈക്കിൾ യാത്ര റോഷി അഗസ്റ്റിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പാർട്ടി ജില്ലാ പ്രസിഡൻ്റ് ജോസ് പാലത്തിനാൽ പ്രതിഷേധ സൈക്കിൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.