ETV Bharat / state

പെരിയവരയില്‍ പുതിയ പാലത്തിന്‍റെ പൈലിംഗ് ജോലികള്‍ ആരംഭിച്ചു - പെരിയവര

കൊച്ചി ആസ്ഥാനമായ ഗ്രീന്‍ വര്‍ത്ത് കണ്‍സ്ട്രക്ഷനാണ് പാലം പണിയുടെ കരാര്‍ ചുമതല. തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള പൈലിംഗ് ജോലികളാണ് ആരംഭിച്ചത്

പെരിയവരയില്‍ പുതിയ പാലത്തിന്‍റെ പൈലിംഗ് ജോലികള്‍ ആരംഭിച്ചു
author img

By

Published : Jul 27, 2019, 3:56 AM IST

ഇടുക്കി: പ്രളയത്തില്‍ തകർന്ന പെരിയവരയിലെ പുതിയ പാലത്തിനായുള്ള പൈലിംഗ് ജോലികള്‍ ആരംഭിച്ചു. നാല് കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് പെരിയവരയില്‍ പുതിയ പാലം നിര്‍മിക്കുന്നത്. കൊച്ചി ആസ്ഥാനമായ ഗ്രീന്‍ വര്‍ത്ത് കണ്‍സ്ട്രക്ഷനാണ് പാലം പണിയുടെ കരാര്‍ ചുമതല. തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള പൈലിംഗ് ജോലികളാണ് ആരംഭിച്ചത്. നിർമാണ ജോലികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയതായി ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു.

പെരിയവരയില്‍ പുതിയ പാലത്തിന്‍റെ പൈലിംഗ് ജോലികള്‍ ആരംഭിച്ചു

കഴിഞ്ഞ ആഗസ്റ്റ് 15 ന് രാത്രിയിലുണ്ടായ പ്രളയത്തെ തുടർന്നായിരുന്നു മൂന്നാര്‍ ഉടുമല്‍പേട്ട അന്തർസംസ്ഥാന പാതയിലെ പെരിയവരപാലം തകര്‍ന്നത്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ആഴ്ചകളോളം ഈ വഴി ഗതാഗതം സ്തംഭിച്ചിരുന്നു. താത്ക്കാലിക പാലം തീർത്താണ് ഇപ്പോള്‍ ഗതാഗതം സാധ്യമാക്കിയിരിക്കുന്നത്. 80 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ് പ്രളയത്തില്‍ തകര്‍ന്ന പെരിയവര പാലം.

Intro:പ്രളയം തകർത്ത പെരിയവരയിലെ പുതിയ പാലത്തിനായുള്ള പൈലിംഗ് ജോലികള്‍ ആരംഭിച്ചു.Body:നാലു കോടി രൂപ ചിലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് പെരിയവരയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നത്.
കൊച്ചി ആസ്ഥാനമായ ഗ്രീന്‍ വര്‍ത്ത് കണ്‍സ് ട്രക്ഷനാണ് പാലം പണിയുടെ കരാര്‍ ചുമതല.തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള പൈലിംഗ് ജോലികൾ ഒരാഴ്ചയായി തുടരുന്നു. നിർമ്മാണ ജോലികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയതായി ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു.

ബൈറ്റ്

എസ് രാജേന്ദ്രൻ
ദേവികുളം എം എൽ എConclusion:കഴിഞ്ഞ ആഗസ്റ്റ് 15 ന് രാത്രിയിലുണ്ടായ പ്രളയത്തെ തുടർന്നായിരുന്നു മൂന്നാര്‍ ഉടുമല്‍പേട്ട അന്തർസംസ്ഥാന പാതയിലെ പെരിയവരപാലം തകര്‍ന്നത്.പാലം തകര്‍ന്നതിനെ തുടര്‍ന്ന് ആഴ്ചകളോളം ഗതാഗതം സ്തംഭിച്ചു. താൽക്കാലിക പാലം തീർത്താണിപ്പോൾ ഗതാഗതം നടന്നു വരുന്നത്. 80 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാരായിരുന്നു തകർന്ന പാലം നിർമ്മിച്ചത്.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.