ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിലെ വാർഡുകളിലൊന്നാണ് കുറത്തിക്കുടി ആദിവാസി മേഖല. മുതുവാൻ സമുദായക്കാർ താമസിക്കുന്ന കുറത്തിക്കുടിയിലെ ജനങ്ങൾ പ്രാഥമിക ചികിത്സക്ക് പോലും കിലോമീറ്ററുകൾ ദൂരെയുള്ള ഇരുമ്പുപാലത്തെയോ മാങ്കുളത്തെയോ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
വേണം ആരോഗ്യ കേന്ദ്രം, റോഡില്ല വന്യ ജീവി ശല്യവും
പനിയോ ജലദോഷമോ വന്നാൽ പോലും പുറംലോകത്തെത്തണമെങ്കിൽ കുണ്ടും കുഴിയും നിറഞ്ഞ ശോചനീയാവസ്ഥയിലുള്ള റോഡിലൂടെ വേണം ഇവർക്ക് യാത്ര ചെയ്യുവാൻ. കാട്ടാനയടക്കമുള്ള വന്യ ജീവികളുടെ ശല്യവും പ്രദേശത്ത് പതിവാണ്.
Also Read: കണ്ണൂരില്‍ മൊബൈൽ നെറ്റ്‌വർക്കിനായി മരത്തിനുമുകളില്‍ കയറിയ വിദ്യാർഥി വീണു ; ഗുരുതര പരിക്ക്
ശോചനീയാവസ്ഥയിലുള്ള റോഡിലൂടെയുള്ള യാത്രക്ക് ആദിവാസി കുടുംബങ്ങൾ അമിത യാത്രാക്കൂലിയും നല്‍കണം. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം കോളനിയില്‍ ലഭ്യമാകുന്നുണ്ടെങ്കിലും ഹെല്‍ത്ത് സെന്‍റർ സ്ഥാപിക്കാനായാല്‍ കുറത്തിക്കുടിയുടെ ആരോഗ്യമേഖലക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.