ഇടുക്കി: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസ് അന്വേഷണം ജയിൽ ഉദ്യോഗസ്ഥരിലേക്കും നീളുന്നു. പീരുമേട് ജയിൽ ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് ഉത്തരവിട്ടു. ചികിത്സ ലഭ്യമാക്കുന്നതിൽ ജയിൽ ജീവനക്കാർക്ക് വീഴ്ചയുണ്ടായെന്ന ആരോപണമാണ് അന്വേഷിക്കുന്നത്. ജയിൽ ഡിഐജി സാം തങ്കയ്യനെ അന്വേഷണ ചുമതല ഏൽപ്പിച്ചു. നാല് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം.