ETV Bharat / state

അടിമാലി താലൂക്കാശുപത്രിയില്‍ വീണ്ടും രോഗികള്‍ ലിഫ്റ്റില്‍ കുടുങ്ങി - trapped

ആശുപത്രിയില്‍ ചികത്സക്കായി എത്തിയ ചിത്തിരപുരം സ്വദേശികളായ വൃദ്ധദമ്പതികളാണ് രാവിലെ ഒന്‍പതോടെ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ടത്

അടിമാലി താലൂക്കാശുപത്രി  ലിഫ്റ്റില്‍ കുടുങ്ങു  അടിമാലി  ലിഫ്റ്റ്  Patients  trapped  Adimali Taluk Hospital
അടിമാലി താലൂക്കാശുപത്രിയില്‍ വീണ്ടും രോഗികള്‍ ലിഫ്റ്റില്‍ കുടുങ്ങി
author img

By

Published : May 19, 2020, 3:54 PM IST

Updated : May 19, 2020, 4:03 PM IST

ഇടുക്കി: അടിമാലി താലൂക്കാശുപത്രിയിലെ ലിഫ്റ്റില്‍ വീണ്ടും രോഗികള്‍ കുടുങ്ങി. ആശുപത്രിയില്‍ ചികത്സക്കായി എത്തിയ ചിത്തിരപുരം സ്വദേശികളായ വൃദ്ധദമ്പതികളാണ് രാവിലെ ഒന്‍പതോടെ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ടത്. രക്തം പരിശോധിക്കുന്നതിനായി ദമ്പതികള്‍ താഴത്തെ നിലയില്‍ നിന്നും മുകളിലേക്ക് പോകാന്‍ ലിഫ്റ്റില്‍ കയറുകയായിരുന്നു. മുകളിലെത്തിയതോടെ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമാകുകയും വാതിലുകള്‍ക്ക് തുറക്കാന്‍ കഴിയാത്തവിധം കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

അടിമാലി താലൂക്കാശുപത്രിയില്‍ വീണ്ടും രോഗികള്‍ ലിഫ്റ്റില്‍ കുടുങ്ങി

തുടര്‍ന്ന് മുകളിലത്തെ നിലയില്‍ ഉണ്ടായിരുന്ന മറ്റ് രോഗികള്‍ വിവരം ആശുപത്രി അധികൃതരെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചു. അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി ലിഫ്റ്റ് പൊളിച്ച് ഇരുവരേയും പുറത്തെത്തിച്ചു. മാസങ്ങള്‍ക്ക് മുമ്പും സമാനരീതിയില്‍ ആശുപത്രിയിലെ ലിഫ്റ്റിനുള്ളില്‍ രോഗി കുടുങ്ങിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമാക്കിയത്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. ലിഫ്റ്റ് തകരാറിലായ സാഹചര്യത്തില്‍ ആശുപത്രിയുടെ മുകളിലത്തെ നിലകളില്‍ നിന്നും രോഗികളെ ചുമന്നിറക്കേണ്ടി വന്നത് ഏറെ ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.

Last Updated : May 19, 2020, 4:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.