ഇടുക്കി: ആദ്യ ഭാര്യ പിണങ്ങി പോയതുപോലെ ഉപേക്ഷിച്ച് പോകുമെന്ന ഭയത്താല്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിനോയിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഏഴു ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്.
വെള്ളത്തൂവൽ പൊലീസ് കസ്റ്റഡി ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതൽ ഏഴ് ദിവസത്തേക്ക് അടിമാലി കോടതി കസ്റ്റഡിയിൽ വിടുകയായിരുന്നു. ശനിയാഴ്ച മുതൽ തെളിവെടുപ്പ് ആരംഭിക്കും. മരിച്ച സിന്ധുവിന്‍റെ മൃതദേഹത്തിൽ നിന്നും അഴിച്ച് മാറ്റിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ കണ്ടെത്തേണ്ടതുണ്ട്.
വസ്ത്രങ്ങൾ പൊന്മുടി ജലാശയത്തിൽ ഉപേക്ഷിച്ചുവെന്നാണ് മൊഴിനല്‍കിയത്. പെരിഞ്ചാംകുട്ടി, കമ്പം, തൃശൂർ എന്നിവിടങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തും. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് പൊലീസ് ബിനോയിയെ പിടികൂടിയത്. ചൊവാഴ്ച പണിക്കൻകുടിയിൽ തെളിവെടുപ്പ് നടത്തി. വൈകുന്നേരത്തോടെ കോടതിയിലും ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരും.
ALSO READ: പണിക്കൻകുടി കൊലപാതകം : സിന്ധുവിനെ കൊന്നത് ഉപേക്ഷിച്ച് പോകുമെന്ന നിഗമനത്തില്‍