ETV Bharat / state

സഞ്ചാരികളെ വരവേറ്റ് ഇടുക്കി പാഞ്ചാലിമേട് - panchalimedu

പാറിപ്പറക്കുന്ന കോടമഞ്ഞും, കുളിരണിയിക്കുന്ന തണുപ്പും പാഞ്ചാലിമേട്ടിൽ എത്തുന്ന ഏതൊരാളുടെയും മനംനിറയ്ക്കും

പാഞ്ചാലിമേട്
author img

By

Published : Jun 23, 2019, 11:50 PM IST

ഇടുക്കി: സുന്ദരമായ മലനിരകളും കോടമഞ്ഞും ഇടതൂർന്ന വനമേഖലയും ഇടുക്കിയുടെ പ്രത്യേകതയാണ്. ഇടുക്കി ജില്ലയില്‍ കുട്ടിക്കാനത്തിനടുത്തുള്ള പാഞ്ചാലിമേടും പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്നതില്‍ ഏറെ മുന്നിലാണ്. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാഞ്ചാലിമേടിന്‍റെ സൗന്ദര്യം ആസ്വദിക്കുവാനും, സമയം ചെലവഴിക്കാനും ആയി നിരവധി പേരാണ് എത്തുന്നത്. പാറിപ്പറക്കുന്ന കോടമഞ്ഞും കുളിരണിയിക്കുന്ന തണുപ്പും ഇവിടെയെത്തുന്ന ഏതൊരാളുടെയും മനംനിറയ്ക്കും. പച്ചപ്പു വിരിച്ച മലനിരകളും കൽമണ്ഡപവും സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് വേറിട്ട അനുഭവമാണ്.

സഞ്ചാരികളെ വരവേറ്റ് ഇടുക്കി പാഞ്ചാലിമേട്

ശബരിമല മകരവിളക്ക് ദർശിക്കാൻ ആയിരങ്ങളെത്തുന്ന പാഞ്ചാലിമേട്ടിൽ പഞ്ചപാണ്ഡവന്മാർ വനവാസ സമയത്ത് താമസിച്ചിരുന്നതായാണ് ഐതിഹ്യം. തെളിഞ്ഞ അന്തരീക്ഷത്തിൽ ആലപ്പുഴ ലൈറ്റ് ഹൗസിന്‍റെ വിദൂര കാഴ്‌ചയും ഇവിടെ നിന്ന് ദൃശ്യമാണ്.

Intro:സഞ്ചാരികളെ വരവേറ്റ് ഇടുക്കി പാഞ്ചാലിമേട്. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാഞ്ചാലിമേടിന്റെ സൗന്ദര്യം ആസ്വദിക്കുവാനും, സമയം ചെലവഴിക്കാനും ആയി നിരവധി പേരാണ് എത്തുന്നത്.

Body:പാറിപ്പറക്കുന്ന കോടമഞ്ഞും ,കുളിരണിയിക്കുന്ന തണുപ്പും ഇവിടെയെത്തുന്ന ഏതൊരാളുടെയും മനംനിറയ്ക്കും.

Hold

പച്ചപ്പു വിരിച്ച മലനിരകളും ,കൽമണ്ഡപവും സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് വേറിട്ട അനുഭവം.

Byte

പ്രദീഷ് കെഎസ്

( വിനോദസഞ്ചാരി)

ശബരിമല മകരവിളക്ക് ദർശിക്കാൻ ആയിരങ്ങളെത്തുന്ന പാഞ്ചാലിമേട്ടിൽ പഞ്ചപാണ്ഡവന്മാർ വനവാസ സമയത്ത് താമസിച്ചിരുന്നതായാണ് ഐതിഹ്യം.

Conclusion:തെളിഞ്ഞ അന്തരീക്ഷത്തിൽ ആലപ്പുഴ ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും ഇവിടെനിന്ന് ദൃശ്യമാണ് .

P to c
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.