ETV Bharat / state

പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയാതെ കള്ള് ചെത്ത് വ്യവസായം - wine industry

സര്‍ക്കാര്‍ ഷാപ്പുകള്‍ തുറക്കുന്നതിന് നിര്‍ദേശം നല്‍കിയെങ്കിലും ഷാപ്പുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഇനിയും നാളുകള്‍ വേണ്ടിവരും

ഇടുക്കി  കള്ളുഷാപ്പുകള്‍  പ്രതിസന്ധി  ഷാപ്പുകളില്‍  പൂട്ടുവീണിരുന്നിരുന്നു  wine industry  palm wine industry
പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയാതെ കള്ള് ചെത്ത് വ്യവസായം
author img

By

Published : May 10, 2020, 4:21 PM IST

Updated : May 10, 2020, 7:02 PM IST

ഇടുക്കി: കള്ളുഷാപ്പുകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയാതെ സംസ്ഥാനത്തെ കള്ള് ചെത്ത് വ്യവസായം. ഷാപ്പുകള്‍ തുറന്നാലും കള്ളുല്‍പ്പാദനം പുനരാരംഭിച്ച് ഷാപ്പുകളില്‍ എത്തിക്കുന്നതിന് ഒരുമാസത്തിലധികം വേണമെന്നതാണ് ഷാപ്പുടമകളെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നത്.

പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയാതെ കള്ള് ചെത്ത് വ്യവസായം

ലോക്ക് ഡൗണില്‍ സംസ്ഥാനത്തെ വിദേശമദ്യ ശാലകള്‍ അടച്ചതിനൊപ്പം പരമ്പരാഗത ചെത്ത് വ്യവസായത്തിനും പൂട്ടുവീണിരുന്നിരുന്നു. കള്ളുല്‍പ്പാദിപ്പിക്കാന്‍ പാടില്ലെന്ന നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ചെത്ത് പൂര്‍ണമായി നിര്‍ത്തുകയും ചെയ്തു. ഇതോടെ തൊഴിലാളികളുടെ വരുമാനം നിലച്ചതിനൊപ്പം ഒരു ദിവസം പോലും തുറക്കാന്‍ കഴിയാത്തതിനാല്‍ ഷാപ്പുടമകള്‍ ലക്ഷങ്ങളുടെ ബാധ്യതയിലുമായി. എന്നാല്‍ സര്‍ക്കാര്‍ ഷാപ്പുകള്‍ തുറക്കുന്നതിന് നിര്‍ദേശം നല്‍കിയെങ്കിലും ഷാപ്പുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഇനിയും നാളുകള്‍ വേണ്ടിവരും. പുതിയ കുലകള്‍ ഒരുക്കി ചെത്തി കള്ള് ഉല്‍പ്പാദനം പുനരാരംഭിക്കുന്നതിന് 45 ദിവസത്തോളം വേണ്ടിവരും. ഈ സമയത്ത് മഴ ആരംഭിക്കുന്നതോടെ കള്ളുല്‍പ്പാദനത്തിന് തിരിച്ചടിയായി മാറും. അതുകൊണ്ട് തന്നെ ഇത്തവണ കള്ള് ചെത്ത് വ്യവസായം, കെടുതിയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അടുത്ത സീസണ്‍വരെ കാത്തിരിക്കേണ്ടിവരും.

Last Updated : May 10, 2020, 7:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.