ഇടുക്കി: തീറ്റതേടി പടയപ്പ എന്ന ആന വീണ്ടും മൂന്നാര്‍ ടൗണിലിറങ്ങി. പുലർച്ചെയോടെയാണ് പടയപ്പ ടൗണിലെത്തിയത്. ഇതിനിടയിൽ വഴിയരുകിലെ പാൽരാജിന്‍റെ കടയുടെ മുന്‍ഭാഗം തകര്‍ത്ത് പടയപ്പ പഴങ്ങള്‍ അകത്താക്കി. ഓറഞ്ച്, ആപ്പിള്‍, പൈനാപ്പിള്‍,പഴം തുടങ്ങി മുപ്പതിനായിരത്തിലധികം രൂപയുടെ പഴങ്ങളാണ് ഒറ്റയടിക്ക് അകത്താക്കിയത്. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തിന്‍റെ കടയില്‍ നിന്ന് പടയപ്പ പഴങ്ങള്‍ തിന്നുന്നത്. വനംവകുപ്പ് എത്തിയതോടെ പഴം തീറ്റ നിർത്തി മറ്റ് നാശ നഷ്ടങ്ങള്‍ ഒന്നും വരുത്താതെ വഴിയോരം ചേര്‍ന്ന് പടയപ്പ മടങ്ങുകയും ചെയ്‌തു.
പാൽരാജിന്‍റെ ഏക ഉപജീവന മാര്‍ഗമായിരുന്നു ഈ പഴക്കട. ഇദ്ദേഹത്തിന് ഒരു സഹായവും ലഭിച്ചിട്ടില്ല. ജില്ലയിലെ പ്രധാന ടൗണായ മൂന്നാറിലേയ്ക്ക് അടിക്കടി കാട്ടാന ഇറങ്ങുന്നത് തടയാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.