ETV Bharat / state

ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; ജീവനക്കാര്‍ ജില്ല ആസ്ഥാനം വിട്ടുപോകരുത് എന്നതുള്‍പ്പടെ കര്‍ശന നിര്‍ദേശങ്ങളുമായി ജില്ല ഭരണകൂടം - പൊലീസ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഇടുക്കിയില്‍ ഞായറാഴ്‌ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

Orange alert in Idukki  district authority with strict instructions  Idukki district authority  strict instructions  ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്  ജില്ല ആസ്ഥാനം  കര്‍ശന നിര്‍ദേശങ്ങളുമായി ജില്ല ഭരണകൂടം  ശക്തമായ മഴ  മഴ  കേരളത്തില്‍ മഴ  ഇടുക്കിയില്‍ ഞായറാഴ്‌ച ഓറഞ്ച് അലര്‍ട്ട്  ഇടുക്കി  ഓറഞ്ച് അലര്‍ട്ട്  അലര്‍ട്ട്  പൊലീസ്  യെല്ലോ അലര്‍ട്ട്
ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്
author img

By

Published : Apr 29, 2023, 10:58 PM IST

ഇടുക്കി: ജില്ലയില്‍ ഞായറാഴ്‌ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലെന്ന് ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ തടയാന്‍ പൊലീസ്, വനം, ടൂറിസം വകുപ്പുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ വ്യക്തമാക്കി.

പ്രവര്‍ത്തനക്ഷമമായി ജില്ല ഭരണകൂടം: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ താലൂക്ക് തലത്തില്‍ ഏകോപിപ്പിക്കുന്നതിന് തൊടുപുഴ താലൂക്ക് -ഡെപ്യൂട്ടി കലക്‌ടര്‍ (ആര്‍ആര്‍), ഇടുക്കി താലൂക്ക് - സബ് കലക്‌ടര്‍, ഇടുക്കി, പീരുമേട് താലൂക്ക് - എസിഎസ്ഒ, കുമളി, ദേവികുളം താലൂക്ക്- സബ് കലക്‌ടര്‍ ദേവികുളം, ഉടുമ്പന്‍ചോല താലൂക്ക്- ഡെപ്യൂട്ടി കലക്‌ടര്‍(എല്‍.ആര്‍) എന്നിവരെ നോഡല്‍ ഓഫിസര്‍മാരായി നിയോഗിച്ചു. ജില്ലയില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ജീവനക്കാര്‍ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ ജില്ല ആസ്ഥാനം വിട്ടുപോകാന്‍ പാടില്ലെന്നും ജില്ല കലക്‌ടര്‍ അറിയിച്ചു.

ചൊവ്വാഴ്‌ച വരെ മഴ: സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കഴിഞ്ഞദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മാത്രമല്ല ഇന്നലെ ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ ശനിയാഴ്‌ച എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ഞായറാഴ്‌ചയോടെ തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നറിയിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ തിങ്കളാഴ്‌ചയും മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്‌ച മഴ മുന്നറിയിപ്പുണ്ട്.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും: ഇവിടങ്ങളിലെല്ലാം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാനാണ് സാധ്യത. കൂടാതെ കേരള തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഇതുകൂടാതെ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കുമുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ ഇവയാണ്:

  • കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം
  • മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക
  • വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം
  • മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം
  • ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.