ETV Bharat / state

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു - ഇടുക്കി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പ്‌

ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ അണകെട്ട് തുറക്കേണ്ട സാഹചര്യം ഇല്ലന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ വ്യക്‌തമാക്കി.

orange alert in idukki dam  water level increased in idukki dam  alert idukki dam water level  heavy rain idukki  ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു  ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്  ഇടുക്കി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പ്‌  ഇടുക്കിയില്‍ കനത്ത മഴ
ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
author img

By

Published : Nov 13, 2021, 12:30 PM IST

ഇടുക്കി: തുലാവർഷം ശക്തിപ്രാപിച്ചു നിൽക്കുന്നതിനാലും ഇടുക്കി ഡാമിന്‍റെ വൃഷ്‌ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരികയാണ്‌. ഈ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ജലനിരപ്പ് 2398.46 അടിയാണ്.

ALSO READ: മിസ്‌ കേരളയടക്കം മൂന്ന് പേരുടെ വാഹനാപകടം; ഓഡി കാർ പിന്തുടർന്നുവെന്ന് നിർണായക മൊഴി

നിലവിൽ അണകെട്ട് തുറക്കേണ്ട സാഹചര്യവും ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യവും ഇല്ലെന്ന്‌ മന്ത്രി പറഞ്ഞു. വൃഷ്‌ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതായും റോഷി അഗസ്‌റ്റിൻ ഇടുക്കിയിൽ പറഞ്ഞു.

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ALSO READ: കോഴിക്കോട് ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കാറിനുള്ളിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ജലസംഭരണിയുടെ പൂർണ സംഭരണശേഷി 2403.00 അടിയാണ്. റൂൾ കർവ് 2400.03 അടി പ്രകാരം ബ്ലൂ അലേർട്ട് ലെവൽ 2392.03 അടിയും ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കലക്‌ടർ ജാഗ്രത നിർദ്ദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.