ETV Bharat / state

ഓണ്‍ലൈന്‍ വിദ്യാഭ്യാസം; കുറത്തിക്കുടി ഊരിന് സഹായവുമായി എസ്.എഫ്.ഐ

ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും എസ്.എഫ്‌.ഐ ജില്ലാ സെക്രട്ടറി തേജസ് കെ ജോസ് ഊരു മൂപ്പന്‍ മായാണ്ടിക്ക് കൈമാറി.

Kuthiyakudi  SFI  Online education  ആദിവാസി മേഖല  കുറത്തിക്കുടി  ഓണ്‍ലൈന്‍ വിദ്യാഭ്യാസം  എസ്.എഫ്.‌ഐ ഇടുക്കി ജില്ലാ കമ്മറ്റി  തേജസ് കെ ജോസ്
ഓണ്‍ലൈന്‍ വിദ്യാഭ്യാസം; കുറത്തിക്കുടിക്ക് സഹായവുമായി എസ്.എഫ്.ഐ
author img

By

Published : Jun 10, 2020, 4:36 AM IST

ഇടുക്കി: ആദിവാസി മേഖലയായ കുറത്തിക്കുടിയിലെ കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സഹായവുമായി എസ്.എഫ്.‌ഐ ഇടുക്കി ജില്ലാ കമ്മറ്റി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും ഗോത്രമേഖലയില്‍ എത്തിച്ചു നല്‍കി. ബി.ആര്‍.സി അടിമാലിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭാ കേന്ദ്രത്തിലാണ് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.

അടിമാലി ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയാണ് കുറത്തിക്കുടി. മൊബൈല്‍ കവറേജിന്‍റെ അപര്യാപ്തതയും സാമ്പത്തിക പ്രതിസന്ധിയും ഗോത്രമേഖലയിലെ ഒരു വിഭാഗം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വിലങ്ങുതടിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ ഇടപെടലുമായി എസ്.എഫ്‌.ഐ രംഗത്തെത്തിയത്. ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും എസ്.എഫ്‌.ഐ ജില്ലാ സെക്രട്ടറി തേജസ് കെ ജോസ് ഊരു മൂപ്പന്‍ മായാണ്ടിക്ക് കൈമാറി.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം; കുറത്തിക്കുടി ഊരിന് സഹായവുമായി എസ്.എഫ്.ഐ

അടിമാലി ബിആര്‍സി ട്രെയിനര്‍ സി.എ ഷമീര്‍ അധ്യക്ഷനായി. അടിമാലി ബി.ആര്‍.സി ബി.പി.സി പി കെ ഗംഗാധരന്‍, എസ്.എഫ്‌.ഐ ജില്ലാ വൈസ് പ്രസിഡന്‍റ് നിഖില്‍ ഷാജന്‍, എസ്.എഫ്‌.ഐ അടിമാലി ഏരിയാ സെക്രട്ടറി സിബി സണ്ണി, പ്രസിഡന്‍റ് അജ്മല്‍ എ.കെ ഏരിയാകമ്മിറ്റിയംഗം ജിതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.