ETV Bharat / state

'ഇഷ്‌ട ടീം എന്നും അര്‍ജന്‍റീന'; വണ്‍ മില്യണ്‍ ഗോള്‍ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിച്ച് എംഎം മണി - വണ്‍ മില്യണ്‍ ഗോള്‍

ഇടുക്കി നെടുങ്കണ്ടത്ത് 'വണ്‍ മില്യണ്‍ ഗോള്‍' പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിക്കാനെത്തിയപ്പോഴായിരുന്നു മുന്‍ മന്ത്രി ഇഷ്‌ട ഫുട്‌ബോള്‍ ടീമായ അര്‍ജന്‍റീനയെ കുറിച്ച് സംസാരിച്ചത്.

one million goal campaign  one million goal campaign idukki  mm mani  എംഎം മണി  വണ്‍ മില്യണ്‍ ഗോള്‍  അര്‍ജന്‍റീന
'ഇഷ്‌ട ടീം എന്നും അര്‍ജന്‍റീന'; വണ്‍ മില്യണ്‍ ഗോള്‍ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിച്ച് എംഎം മണി
author img

By

Published : Nov 12, 2022, 12:43 PM IST

ഇടുക്കി: അര്‍ജന്‍റീനിയന്‍ ഫുട്‌ബോളിന്‍റെ കടുത്ത ആരധകനാണ് മുതിര്‍ന്ന സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണി. ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ഇത്തവണ അര്‍ജന്‍റീന കിരീടം നേടുമെന്ന് തന്നെയാണ് മണിയാശാന്‍റെ വിശ്വാസം. ഇടുക്കി നെടുങ്കണ്ടത്ത് 'വണ്‍ മില്യണ്‍ ഗോള്‍' പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിക്കാനെത്തിയപ്പോഴായിരുന്നു മുന്‍ മന്ത്രിയുടെ പ്രതികരണം.

വണ്‍ മില്യണ്‍ ഗോള്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം എം മണി എംഎല്‍എ നിര്‍വഹിച്ചു

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പം പന്ത് തട്ടിയാണ് മണിയാശാന്‍ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഫുട്‌ബോളും സമ്മാനിച്ചു. തുടര്‍ന്നായിരുന്നു അദ്ദേഹം ഖത്തര്‍ ലോകകപ്പിനെ കുറിച്ചും അര്‍ജന്‍റീനയെ കുറിച്ചും വാചാലനായത്.

ഇഷ്‌ട ടീം എന്നും അര്‍ജന്‍റീന തന്നെ. വിജയിച്ചാലും പരാജയപ്പെട്ടാലും ഇഷ്‌ടം മാറില്ല. ക്രിക്കറ്റിനോടും ഇഷ്‌ടമുണ്ട്.

എങ്കിലും നേര്‍ക്കുനേര്‍ പോരാട്ടമെന്ന നിലയില്‍ ഇഷ്‌ടകൂടുതല്‍ ഫുട്‌ബോളിനോട് തന്നെ. നാളെ കേരളത്തില്‍ നിന്ന് വലിയ ഫുട്‌ബോള്‍ താരങ്ങള്‍ ഉദിച്ച് ഉയരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.