ETV Bharat / state

വൃദ്ധ ദമ്പതികളുടെ പുരയിടത്തില്‍ ഏലക്ക മോഷണം - വൃദ്ധ ദമ്പതികളുടെ പുരയിടത്തില്‍ ഏലക്ക മോഷണം.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വൃദ്ധ ദമ്പതികളുടെ പുരയിടത്തില്‍ ഏലക്ക മോഷണം
author img

By

Published : Oct 6, 2019, 5:26 PM IST

Updated : Oct 6, 2019, 8:49 PM IST

ഇടുക്കി: വൃദ്ധ ദമ്പതികളുടെപുരയിടത്തില്‍ നിന്നും ഏലക്ക മോഷണം പോയതായി പരാതി. ദമ്പതികള്‍ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിച്ച സമയത്തായിരുന്നു മോഷണം. വെള്ളിലാംകണ്ടം ഒരത്തേല്‍ ഒ.ജെ ജോസഫ് എന്ന എണ്‍പതുകാരന്‍റെ ഒരേക്കറോളം വരുന്ന തോട്ടത്തിലെ ഏലക്കയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. അസുഖ ബാധിതനായ ഒ.ജെ ജോസഫിനെ കഴിഞ്ഞ ഇരുപത്തിയേഴിന് കട്ടപ്പന സഹകരണ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. ജോസഫും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ജോസഫിന് കൂട്ടായി ഭാര്യയും ആശുപത്രിയിലെത്തിയിരുന്നു. അഞ്ചു ദിവസത്തോളം ചികിത്സ കഴിഞ്ഞ് ജോസഫും ഭാര്യയും വീട്ടിലെത്തിയപ്പോഴാണ് മുഴുവന്‍ ഏലക്കയും മോഷണം പോയ വിവരം അറിയുന്നത്.

Intro:വൃദ്ധ ദമ്പതികളുടെ ഒരേക്കറോളം പുരയിടത്തില്‍
നിന്നും ഏലക്കായ് മോഷണം പോയി.
ദമ്പതികള്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ച സമയത്തായിരുന്നു മോഷണം.
Body:

വി.ഒ

വെള്ളിലാംകണ്ടം ഒരത്തേല്‍ ഒ.ജെ ജോസഫ് എന്ന എണ്‍പതുകാരന്റെ ഒരേക്കറോളം വരുന്ന ഏലത്തോട്ടത്തിലെ ഏലക്കായ് ആണ് കഴിഞ്ഞ ദിവസം മോഷണം പോയത്. കഴിഞ്ഞ 27ന് അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഒ.ജെ ജോസഫിനെ കട്ടപ്പന സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ജോസഫും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ജോസഫിനു കൂട്ടായി ഭാര്യയും ആശുപത്രിയിലെത്തിയിരുന്നു. അഞ്ചു ദിവസത്തോളം ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് ജോസഫും ഭാര്യയും കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ മൂന്നിന് ഏലക്കായ് എടുക്കാനായി തോട്ടത്തിലെത്തിയപ്പോഴാണ് മുഴുവന്‍ ഏലക്കായും മോഷണം പോയ വിവരം അറിയുന്നത്.

ബൈറ്റ്

ഒ.ജെ ജോസഫ്
(കൃഷി ഉടമ)

mary
Conclusion:
ഇവരുടെ പരാതിയിൽ
കട്ടപ്പന പോലീസ് സ്ഥലം സന്ദർശിച്ച് കേസ് രജിസ്റ്റർ ചെയ്തു.

ETV BHARAT IDUKKI
Last Updated : Oct 6, 2019, 8:49 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.