ഇടുക്കി: ഓണാവധി ദിനങ്ങൾ ആഘോഷമാക്കി മാറ്റുമ്പോൾ ആർഭാടങ്ങൾ ഒഴിവാക്കി സേവന രംഗത്ത് സജീവമാവുകയാണ് രാജകുമാരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്‌കീം വിദ്യാർഥികൾ.
രാജകുമാരി നോർത്തിൽ പത്തിലധികം കുടുംബങ്ങൾക്ക് ഏക ആശ്രയമായ കിണർ വിദ്യാർഥികൾ ശുചീകരിച്ചു. ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി കിണർ ഉപയോഗപ്രദമാക്കിയതോടെ കുടിവെള്ള ക്ഷാമം എന്ന വലിയ പ്രതിസന്ധിക്ക് പരിഹാരം കണ്ടതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും.