ഇടുക്കി: ഒമിക്രോണ്‍ സാഹചര്യത്തില്‍ ഇടുക്കിയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ തമിഴ്‌നാട് പരിശോധന കര്‍ശനമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രമാണ് തമിഴ്‌നാട്ടിലേയ്ക്ക് കടത്തി വിടുന്നത്. തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ്, കമ്പംമെട്ട്, കുമളി, ബോഡിമെട്ട് ചെക്‌പോസ്റ്റുകളിലെ തമിഴ്‌നാട് അധീന മേഖലയില്‍ പരിശോധന നടത്തുന്നത്.
also read: ദിലീപിന്‍റെ വീട്ടിൽ പരിശോധന ; നിര്‍ണായക നീക്കവുമായി ക്രൈം ബ്രാഞ്ച്
കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കിയ ശേഷമാണ് തമിഴ്‌നാട്ടിലേയ്ക്ക് കടത്തി വിടുക. അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് വാക്‌സിന്‍ സ്വീകരിയ്ക്കുന്നതിനുള്ള സൗകര്യവും തമിഴ്‌നാട് ഒരുക്കിയിട്ടുണ്ട്.