ഇടുക്കി: പഴകിയതും മായം ചേർത്തതുമായ നൂറ് കിലോ മത്സ്യം പിടികൂടി. ഇടുക്കി ജില്ലയിലെ മത്സ്യ വിപണന കേന്ദ്രങ്ങളില്‍ ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. മായം കലര്‍ന്ന മത്സ്യങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരത്തെ നടത്തുന്ന് ജില്ലയില്‍ തെരച്ചില്‍ വ്യാപകമാണ്. നാലു ദിവസങ്ങളിലായി ജില്ലയിലുടനീളമുള്ള മത്സ്യ വിപണന കേന്ദ്രങ്ങളില്‍ അധികൃതര്‍ വ്യാപക പരിശോധന നടത്തിയിട്ടുണ്ട്.
മത്സ്യലഭ്യത കുറവായതിനാല്‍ ഭൂരിഭാഗം കടകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. തൊടുപുഴ, മുട്ടം, കുമളി, ഏലപ്പാറ, കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ശരിയായ രീതിയില്‍ ഐസിട്ട് സൂക്ഷിച്ച മത്സ്യങ്ങള്‍ മാത്രമേ വിപണനം നടത്താവൂ എന്നും, ഐസ് ഇട്ട് മത്സ്യം സൂക്ഷിക്കണമെന്നും വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്കി. വരും ദിവസളിലും പരിശോധന തുടരും. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.