ഇടുക്കി: രാജകുമാരി കണ്ടത്തിപ്പാലം പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍. തൊഴിലാളി ക്ഷാമത്തെ തുടര്‍ന്ന് കൊയ്ത്ത് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൊയ്ത്ത് പാട്ടിന്റെ ഈണവുമായി രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എത്തിയത്. പ്രളയത്തിന് ശേഷം കൃഷി ആരംഭിക്കുന്ന ഘട്ടത്തിലും കര്‍ഷകര്‍ക്ക് സഹായമായി കുട്ടികള്‍ എത്തിയിരുന്നു. നിലവില്‍ കൊയ്ത്ത് തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തിലാണ് പുതിയ തലമുറയിലെ കുട്ടികള്‍ മുന്നോട്ടെത്തിയത്. പ്രിന്‍സിപ്പാള്‍ ബ്രിജേഷ് ബാലകൃഷ്ണന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രിന്‍സ് പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേവന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുന്നത്.
രാജകുമാരിയിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി എന്‍എസ്എസ് വിദ്യാര്‍ഥികള്‍ - NSS students
തൊഴിലാളി ക്ഷാമത്തെ തുടര്‍ന്ന് കൊയ്ത്ത് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ഥികള്‍ മുന്നോട്ടെത്തിയത്
ഇടുക്കി: രാജകുമാരി കണ്ടത്തിപ്പാലം പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍. തൊഴിലാളി ക്ഷാമത്തെ തുടര്‍ന്ന് കൊയ്ത്ത് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൊയ്ത്ത് പാട്ടിന്റെ ഈണവുമായി രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എത്തിയത്. പ്രളയത്തിന് ശേഷം കൃഷി ആരംഭിക്കുന്ന ഘട്ടത്തിലും കര്‍ഷകര്‍ക്ക് സഹായമായി കുട്ടികള്‍ എത്തിയിരുന്നു. നിലവില്‍ കൊയ്ത്ത് തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തിലാണ് പുതിയ തലമുറയിലെ കുട്ടികള്‍ മുന്നോട്ടെത്തിയത്. പ്രിന്‍സിപ്പാള്‍ ബ്രിജേഷ് ബാലകൃഷ്ണന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രിന്‍സ് പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേവന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുന്നത്.
വി ഒ..
കാലാവസ്ഥാ വ്യതിയാനവും തൊഴിലാളി ക്ഷാമവും മൂലം കടുത്ത പ്രതിസന്ധി നേരിടുമ്പോളും നെല്‍കൃഷി മുടങ്ങാതെ മുമ്പോട്ട് കൊണ്ടുപോകുന്ന രാജകുമാരി കണ്ടത്തിപാലം പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായിട്ടാണ് രാജകുമാി വെക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം കുട്ടികള്‍ എത്തിയത്. പ്രളയത്തിന് ശേഷം കൃഷി ആരംഭിക്കുന്ന ഘട്ടത്തിലും കര്‍ഷകര്‍ക്ക് സഹായമായി കുട്ടികള്‍ എത്തിയിരുന്നു. നിലവില്‍ കൊയ്ത്ത് തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തിലാണ് പഴമയുടെ പാരമ്പര്യം വിളിച്ചോതി നെല്‍കൃഷിയുടെ പ്രാധാന്യം പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കി കുട്ടികള്‍ കൊയ്ത്ത് പാട്ടിന്റെ ഈണവുമായി പാടത്തെത്തിയത്.
ബൈറ്റ്....അമ്പിളി എന്‍ എസ്..എന്‍ എസ് എസ് വിദ്യാര്‍ത്ഥി..Conclusion: പ്രിന്‍സിപ്പാള്‍ ബ്രിജേഷ് ബാലകൃഷ്ണന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രിന്‍സ് പോള്‍, സി എം റീന, വാളിന്‍ഡ്യര്‍ സെക്രട്ടറി മാരായ അജ്ഞലി രാജന്‍, ജിഫ്‌സണ്‍ ജീമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുന്നത്.