ETV Bharat / state

ചിന്നക്കനാലിലെ വനഭൂമി വിജ്ഞാപനം: നവ കേരള യാത്രയുമായി എത്തുംമുൻപ് ഇടുക്കികാർക്ക് സർക്കാർ നൽകിയ സമ്മാനമെന്ന് കോൺഗ്രസ് - chinnakanal issue

Chinnakanal Forest Land Notification ഇടുക്കിയെ മുഴുവൻ വനം ആക്കാനാണ് ഇടത് സർക്കാരിന്‍റെ ശ്രമമെന്നും ആരോപണംവിജ്ഞാപനം മരവിപ്പിയ്ക്കുകയല്ല അടിയന്തിരമായി റദാക്കുകയാണ് വേണ്ടതെന്നും കോൺഗ്രസ്

Notification of forest land in Chinnakanal  ചിന്നക്കനാൽ വന ഭൂമി വിജ്ഞാപനം കോൺഗ്രസ്  ചിന്നക്കനാൽ വന ഭൂമി വിജ്ഞാപനം  നവ കേരള യാത്ര  idukki Chinnakanal  വന ഭൂമി വിജ്ഞാപനം ഇടുക്കി  ചിന്നക്കനാൽ ഇടുക്കി  reserve forest process frozen chinnakanal  chinnakanal forest issue  chinnakanal issue  Congress about Chinnakanal Forest Land
notification-of-forest-land-in-chinnakanal
author img

By ETV Bharat Kerala Team

Published : Dec 9, 2023, 1:53 PM IST

ചിന്നക്കനാലിലെ വനഭൂമി വിജ്ഞാപനം മരവിപ്പിയ്ക്കുകയല്ല അടിയന്തിരമായി റദാക്കുകയാണ് വേണ്ടതെന്നും കോൺഗ്രസ്

ഇടുക്കി: ചിന്നക്കനാലിലെ വന ഭൂമി വിജ്ഞാപനം നവ കേരള യാത്ര എത്തുന്നതിന് മുൻപ് എൽ ഡി എഫ് സർക്കാർ ഇടുക്കികാർക്ക് നൽകിയ സമ്മാനമെന്ന് കോൺഗ്രസ്(Congress about idukki Chinnakanal Forest Land Notification). നൂറ്റാണ്ടുകളായി ജനവാസമുള്ള, ഒരിഞ്ച് പോലും വനഭൂമി ഇല്ലാത്ത ചിന്നക്കനാലിലെ വനഭൂമി വിജ്ഞാപനം ഇടത് സർക്കാരിന്‍റെ ഗൂഡ ലക്ഷ്യത്തിന്‍റെ ഉദാഹരണമാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു.

also read:364.39 ഹെക്‌ടർ ഉടന്‍ റിസര്‍വ് വനമാകില്ല, ചിന്നക്കനാലില്‍ പ്രതിഷേധം: നടപടികള്‍ മരവിപ്പിച്ച് സര്‍ക്കാര്‍

ഇടത് മന്ത്രി സഭയുടെ വിജ്ഞാപനം, ചിന്നക്കനാലിലെ ഉദ്യോഗസ്ഥർ എടുത്ത തീരുമാനം എന്ന പോലെയാണ് എം എം മണിയുടെ പെരുമാറ്റമെന്നും കോൺഗ്രസ്‌ ആരോപിച്ചു. നിലവിൽ വിജ്ഞാപനം മരവിപ്പിച്ചിട്ടുണ്ടെങ്കിലും നവ കേരള യാത്രയ്‌ക്ക് ശേഷം പുനപരിശോധിയ്ക്കാനാണ് സാധ്യത. ജില്ലയിലെ മറ്റ് ചില മേഖലകളും യാതൊരു മാനദണ്ഡവും ഇല്ലാതെ വന ഭൂമി ആക്കി മാറ്റുകയാരുന്നു. ഇടതു നേതാക്കൾ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ച് ജനങ്ങളെ വഞ്ചിയ്ക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചു.വിജ്ഞാപനം മരവിപ്പിക്കുകയല്ല വേണ്ടതെന്നും അടിയന്തിരമായി റദാക്കുകയാണ് വേണ്ടതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.