ETV Bharat / state

നോക്കുകൂലിയില്‍ പൊലീസ് നോക്കുകുത്തിയായി; കോടതി ഇടപെട്ട് ലോഡിറക്കി

author img

By

Published : Jan 10, 2020, 11:48 PM IST

Updated : Jan 11, 2020, 2:16 AM IST

പൊലീസ് സംരക്ഷണത്തിലാണ് ലോഡ് ഇറക്കിയത്. കൃത്യവിലോപം കാണിച്ച പൊലീസിനെ ഹൈക്കോടതി വിമര്‍ശിച്ചു. തിങ്കളാഴ്ച്ച കുമളി സർക്കിൾ ഇൻസ്പെക്ടർ നേരിട്ട് ഹാജരാകാനും നിര്‍ദ്ദേശം.

Nokkukooli controversy: issue resolved  നോക്കുകൂലി തര്‍ക്കം : കുമളി സർക്കാർ സ്കൂളിന്‍റെ നിര്‍മാണത്തിന് വേണ്ട ലോഡിറക്കി  ഇടുക്കി  നോക്കുകൂലി
നോക്കുകൂലി തര്‍ക്കം : കുമളി സർക്കാർ സ്കൂളിന്‍റെ നിര്‍മാണത്തിന് വേണ്ട ലോഡിറക്കി

ഇടുക്കി: നോക്കുകൂലി തർക്കത്തെ തുടർന്ന് ഒരു മാസമായി ഇറക്കാതിരുന്ന ലോഡ് കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് സംരക്ഷണത്തിൽ ഇറക്കി. കുമളി സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്‍റെ നിർമ്മാണത്തിനായി എത്തിച്ച കോട്ട സ്റ്റോൺ ഇറക്കുന്നതിലാണ് തര്‍ക്കമുണ്ടായത്.

നോക്കുകൂലിയില്‍ പൊലീസ് നോക്കുകുത്തിയായി; കോടതി ഇടപെട്ട് ലോഡിറക്കി

ഡിസംബർ ഏഴിനായിരുന്നു സംഭവം. അന്ന് ഗ്രാനൈറ്റ് സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ലോഡ് ഇറക്കുന്നതിനിടെ ചുമട്ടു തൊഴിലാളികൾ ലോഡ് ഇറക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ തര്‍ക്കമുണ്ടാവുകയും സ്‌കൂള്‍ അധികൃതര്‍ കുമളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എന്നാല്‍ നടപടിയുണ്ടായില്ല. ഇതോടെ സ്‌കൂള്‍ അധികൃതർ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് സംരക്ഷണത്തിൽ ലോഡ് ഇറക്കാൻ കോടതി ഉത്തരവിട്ടെങ്കിലും, വീണ്ടും ലോഡിറക്കാൻ ചുമട്ടുതൊഴിലാളികൾ സമ്മതിച്ചില്ല. തുടർന്ന് സ്‌കൂള്‍ അധികൃതര്‍ ജില്ലാ പൊലീസ് മേധാവിക്കും, കുമളി സി.ഐ. യ്ക്കുമെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ച ഹൈക്കോടതി പൊലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ക്രമ സമാധാന പ്രശ്നമുണ്ടാകും എന്നതിനാലാണ് ഉത്തരവ് പാലിക്കാതെയിരുന്നതെന്ന് സി.ഐ കോടതിയിൽ ബോധിപ്പിച്ചു.

Intro: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഒരു മാസമായി നോക്കുകൂലി തർക്കത്തിലായ ലോഡ് പോലീസ് സംരക്ഷണത്തിൽ ഇറക്കി. കുമളി സർക്കാർ സ്കൂളിലാണ് സംഭവം.
തർക്കത്തിൽ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരു മാസത്തോളം വൈകിയതോടെയാണ് അധികൃതർ കോടതിയെ സമീപിച്ചത്.Body:

വി.ഒ

ഡിസംബർ ഏഴിനാണ് കുമളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണത്തിനായി കോട്ട സ്റ്റോൺ എത്തിച്ചത്. പുലർച്ചെയോടെ ഗ്രാനൈറ്റ് സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ലോഡ് ഇറക്കി തുടങ്ങി. ഇതോടെ സംഘടിച്ചെത്തിയ ചുമട്ടു തൊഴിലാളികൾ ലോഡ് ഇറക്കുന്നത് നിർത്തിവയ്പ്പിച്ചു. സ്ഥാപന ഉടമ കുമളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ അധികൃതർ ഹൈകോടതിയെ സമീപിച്ചത്. പോലീസ് സംരക്ഷണത്തിൽ ലോഡ് ഇറക്കാൻ കോടതി ഉത്തരവിട്ടു എങ്കിലും, ലോഡിറക്കാൻ ചുമട്ടുതൊഴിലാളികൾ സമ്മതിച്ചില്ലയെന്നും, പോലീസ് സംരക്ഷണം നൽകിയില്ല.തുടർന്ന് ജില്ലാ പോലീസ് മേധാവിക്കും, കുമളി സി. ഐ. യ്ക്കുമെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.കേസ് പരിഗണിച്ച ഹൈക്കോടതി രൂക്ഷമായ വിമർശനങ്ങളാണ് പോലീസിനെതിരെ ഉന്നയിച്ചത്.ഇതോടെ ഇന്ന് പോലീസ് സുരക്ഷയിൽ ലോഡ് ഇറക്കി.

ബൈറ്റ്
മല്ലിക. എ
(സ്കൂൾ എച്ച്. എം. )
Conclusion:
ക്രമ സമാധാന പ്രശ്നമുണ്ടാകും എന്നതിനാലാണ് ഉത്തരവ് പാലിക്കാത്തത് എന്ന് സി. ഐ. കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ തിങ്കളാഴ്ച്ച കുമളി സർക്കിൾ ഇൻസ്പെക്ടർ നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു.

ഇടിവി ഭാരത് ഇടുക്കി
Last Updated : Jan 11, 2020, 2:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.