ETV Bharat / state

പുനരധിവാസം എങ്ങുമെത്തിയില്ല; പെരിഞ്ചാംകുട്ടിയില്‍ കുടിയിറക്കപ്പെട്ട 158 ആദിവാസി കുടുംബങ്ങള്‍ ഇന്നും തെരുവില്‍

പെരിഞ്ചാംകുട്ടിയിൽ ഒരു ഏക്കർ വീതം ഭൂമി നൽകാന്‍ സര്‍ക്കാര്‍ ഉത്തരവായെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും പുനരധിവാസം എങ്ങുമെത്തിയില്ല

perinjamkutty tribal rehabilitation  tribal people evicted from perinjamkutty forest area  പെരിഞ്ചാംകുട്ടി പുനരധിവാസം  ഇടുക്കി ആദിവാസി കുടുംബങ്ങള്‍ പുനരധിവാസം  പെരിഞ്ചാംകുട്ടി വനമേഖല ആദിവാസികള്‍ കുടിയിറക്കം
പുനരധിവാസം എങ്ങുമെത്തിയില്ല; പെരിഞ്ചാംകുട്ടിയില്‍ കുടിയിറക്കപ്പെട്ട 158 ആദിവാസി കുടുംബങ്ങള്‍
author img

By

Published : Jun 22, 2022, 1:44 PM IST

ഇടുക്കി: വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എങ്ങുമെത്താതെ പെരിഞ്ചാംകുട്ടി വനമേഖലയിൽ നിന്നും കുടിയിറക്കപ്പെട്ട ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം. പെരിഞ്ചാംകുട്ടിയിൽ തന്നെ ഭൂമി കണ്ടെത്തി പുനരധിവാസം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ജില്ല കലക്‌ടർക്ക് നിർദേശം നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ആദിവാസികൾക്ക് ഭൂമി ലഭിച്ചില്ല. 2012ലാണ് ഇടുക്കി പെരിഞ്ചാംകുട്ടിയില്‍ നിന്നും 158 ആദിവാസി കുടുംബങ്ങളെ വനം വകുപ്പ് കുടിയിറക്കിയത്.

പെരിഞ്ചാംകുട്ടി ഭൂസമര സമിതി പ്രസിഡന്‍റിന്‍റെ പ്രതികരണം

റവന്യൂ ഭൂമിയാണ് എന്ന സർക്കാർ രേഖകൾ നിലനിൽക്കെയാണ് വന ഭൂമിയാണ് എന്ന് സ്ഥാപിച്ച് ആദിവാസികളെ കുടിയിറക്കിയത്. വർഷങ്ങളായി കൃഷി ചെയ്‌ത് വന്നിരുന്ന ഭൂമി ഉപേക്ഷിച്ച് ഇവര്‍ക്ക് കാട് ഇറങ്ങേണ്ടി വന്നു. കിടപ്പാടത്തിനായി ആദിവാസികളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തി വന്ന ഭൂസമരത്തിനും നിയമ പോരാട്ടത്തിനുമൊടുവില്‍ പെരിഞ്ചാംകുട്ടിയിൽ ഒരു ഏക്കർ വീതം ഭൂമി നൽകാന്‍ ഉത്തരവായി.

തുടർ നടപടികൾക്കായി സംസ്ഥാന സർക്കാർ ജില്ല കലക്‌ടറെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പുനരധിവാസം എങ്ങുമെത്തിയില്ല. പുനരധിവാസം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിച്ചപ്പോള്‍ പെരിഞ്ചാംകുട്ടിയിൽ 158 കുടുംബങ്ങളെയും പുനരധിവസിപ്പിച്ചു എന്ന മറുപടിയാണ് ലഭിച്ചത്.

ഉദ്യോഗസ്ഥർ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഇവരുടെ ആരോപണം. സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നടപടി ക്രമങ്ങൾ പൂർത്തികരിച്ച ഭൂമി എന്താണ് വിതരണം ചെയ്യാത്തത് എന്നും ഇവര്‍ ചോദിക്കുന്നു. റവന്യൂ വകുപ്പും വനം വകുപ്പും ഒത്ത് കളിക്കുകയാണ് എന്ന ആരോപണവും ഉയരുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.