ETV Bharat / state

റോഡിൻ്റെ സംരക്ഷണ ഭിത്തി തകർന്ന് രണ്ട് വർഷം; പുനര്‍നിര്‍മാണം വൈകുന്നു - ഇടുക്കി

കനിമല പാലത്തിന് സമീപത്തെ റോഡിന്‍റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. അപകട ഭീഷണിയുള്ളതിനാല്‍ എത്രയും വേഗം നിര്‍മാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

protective wall of the road collapsed in munnar  idukki  idukki news  idukki local news  റോഡിൻ്റെ സംരക്ഷണ ഭിത്തി തകർന്ന് രണ്ട് വർഷം  പുനര്‍നിര്‍മാണം വൈകുന്നു  ഇടുക്കി  ഇടുക്കി പ്രാദേശിക വാര്‍ത്തകള്‍
റോഡിൻ്റെ സംരക്ഷണ ഭിത്തി തകർന്ന് രണ്ട് വർഷം; പുനര്‍നിര്‍മാണം വൈകുന്നു
author img

By

Published : Feb 18, 2021, 5:12 PM IST

ഇടുക്കി: മൂന്നാര്‍- ഉടുമല്‍പ്പെട്ട് അന്തര്‍സംസ്ഥാന പാതയില്‍ കനിമല പാലത്തിന് സമീപത്തെ റോഡിന്‍റെ സംരക്ഷണ ഭിത്തി തകർന്ന് രണ്ട് വർഷം പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടിയില്ല. നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാലവര്‍ഷത്തോട് അനുബന്ധിച്ച് പെയ്‌ത കനത്ത മഴയില്‍ കന്നമലയാര്‍ കരകവിഞ്ഞതാണ് പാതയോരത്തെ സംരക്ഷണ ഭിത്തി തകരാന്‍ കാരണം. കനിമല പാലത്തിന് സമീപത്തെ റോഡും സംരക്ഷണഭിത്തിയുമടക്കം മഴയില്‍ തകര്‍ന്നതോടെ ഒരേ സമയം രണ്ട് വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയായി. ഇത് ഗതാഗത കുരുക്കിനും കാരണമായി.

റോഡിൻ്റെ സംരക്ഷണ ഭിത്തി തകർന്ന് രണ്ട് വർഷം; പുനര്‍നിര്‍മാണം വൈകുന്നു

വരയാടുകളുടെ പറദീസയായ രാജമലയിലേക്കും തമിഴ്‌നാട്ടിലേക്കുമായി ആയിരക്കണക്കിന് സന്ദര്‍ശകരും സാധരണക്കാരുമാണ് ഇതുവഴി യാത്ര ചെയ്യുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും റോഡും സുരക്ഷാ ഭിത്തിയും പുനര്‍ നിര്‍മ്മിക്കാത്തത് അപകടങ്ങള്‍ക്ക് വഴിയോരുക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.

മൂന്നാറിലെ എസ്റ്റേറ്റേറ്റുകളുടെയും കോളനിയിലെയും റോഡുകളുടെ അവസ്ഥയും മറിച്ചല്ല. അത്യാവശ്യ സാഹചര്യങ്ങളിൽ ഇതിലൂടെയുള്ള യാത്ര അപകടങ്ങൾക്ക് വഴിയൊരുക്കിയേക്കാം. അതുകൊണ്ടുതന്നെ തകർന്ന റോഡുകളുടെ നിർമ്മാണ പ്രവർത്തനം ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.