ETV Bharat / state

ധീരജ് വധം : മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം - nikhil Pyle the main accused in the dheeraj stabbing case has been granted bail

ധീരജിനെ കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി നിഖില്‍ പൈലിക്ക് 87 ദിവസത്തിന് ശേഷം ഇടുക്കി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു

ധീരജ് വധം  ധീരജ് വധം മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം.  നിഖില്‍ പൈലിക്ക് ജാമ്യം ലഭിച്ചു  nikhil Pyle the main accused in the dheeraj stabbing case has been granted bail  നിഖില്‍ പൈലിക്ക് ജാമ്യം
ധീരജ് വധം; മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം.
author img

By

Published : Apr 8, 2022, 3:17 PM IST

ഇടുക്കി : ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം. ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 10നാണ് ധീരജിനെ കോളജ് തെരഞ്ഞെടുപ്പിനിടയിലുണ്ടായ തര്‍ക്കത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പൈലി കുത്തിക്കൊന്നത്.

മറ്റ് ഏഴ് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 87 ദിവസത്തിന് ശേഷമാണ് നിഖില്‍ പൈലിക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ രണ്ടാം തിയതി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ നിഖില്‍ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം.

ആകെ എട്ട് പ്രതികളാണുള്ളത്. കൊലപാതകം, കൊലപാതകശ്രമം, തെളിവുനശിപ്പിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 600 ഓളം പേജുള്ളതാണ് കുറ്റപത്രം. 160 സാക്ഷികളാണുള്ളത്.

അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നത് പൊലീസിനെ പ്രതിസന്ധിയിലാക്കുന്നു. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്‌ടറേറ്റിന് മുന്നിലുള്ള വനമേഖലയില്‍ കത്തി ഉപേക്ഷിച്ചെന്നാണ് നിഖില്‍ പൈലി പൊലീസിനോട് പറഞ്ഞത്. നിഖിലിനെ എത്തിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെത്താനായിരുന്നില്ല.

മാര്‍ച്ച് 19 നാണ് രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലക്കാടന്‍, നിതിന്‍ ലൂക്കോസ്, സോയിമോന്‍ സണ്ണി എന്നിവര്‍ക്ക് ഇടുക്കി ജില്ല കോടതിയാണ് ജാമ്യം നൽകിയത്.

പ്രതികള്‍ക്ക് വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകനാണ് ഹാജരായത്. കേസില്‍ ഉള്‍പ്പെട്ട ഏഴാം പ്രതി ജസിന്‍ ജോയി, എട്ടാം പ്രതി അലന്‍ ബോബി എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.