ഇടുക്കി : ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം. മലയോരമേഖലകളിൽ കനത്ത മഴയുടെയും മണ്ണിടിച്ചിൽ ഭീഷണിയുടെയും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം പതിനാലാം തിയ്യതി വരെയാണ് നിരോധനം.
ALSO READ : മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം
വൈകീട്ട് ഏഴ് മുതൽ രാവിലെ ആറ് മണി വരെ യാത്ര അനുവദിക്കില്ല. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നൽകിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുന്നതിലാണ് മുൻകരുതൽ നടപടി.