ETV Bharat / state

ഇടുക്കിയില്‍ ഒക്‌ടോബർ 24 വരെ രാത്രിയാത്ര നിരോധനം, ജാഗ്രത തുടരാൻ കലക്‌ടറുടെ നിർദ്ദേശം

ജില്ലയിൽ 24 വരെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടിയന്തരമായി ചേർന്ന ദുരന്തനിവാരണ സമിതി യോഗം ഒരുക്കങ്ങൾ വിലയിരുത്തി. യോഗത്തിൽ ജില്ലയിലെ തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും മറ്റ് ഇതര വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Collector Sheeba George News  Night travel ban news  Night travel ban in Idukki  Night travel ban in idukki news  കലക്ടർ ഷീബാ ജോർജ് വാര്‍ത്ത  ഇടുക്കി ജില്ലയില്‍ യാത്രാ നിരോധനം  ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനം  ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനം വാര്‍ത്ത  ഇടുക്കിയിലെ നിയന്ത്രണങ്ങള്‍ വാര്‍ത്ത
ഇടുക്കിയില്‍ 24 വരെ രാത്രിയാത്രാ നിരോധനം: കലക്ടർ ഷീബാ ജോർജ്
author img

By

Published : Oct 20, 2021, 7:41 AM IST

Updated : Oct 20, 2021, 10:55 AM IST

ഇടുക്കി: ഒക്ടോബർ 24 വരെ ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചതായി കലക്ടർ ഷീബ ജോർജ് അറിയിച്ചു. അടിയന്തരമായി ചേർന്ന ദുരന്തനിവാരണ സമിതി യോഗം ഒരുക്കങ്ങൾ വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ ഇടങ്ങളിൽ അതീവ ശ്രദ്ധ പുലർത്താൻ റവന്യം വകുപ്പ് ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദ്ദേശം നൽകി.

Also Read: ആലപ്പുഴയിൽ കൂടുതല്‍ പേര്‍ ക്യാമ്പുകളിലേക്ക് ; ജില്ലയിൽ അതീവ ജാഗ്രത

ജില്ലയിൽ 24 വരെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയുമായി ബന്ധപ്പെട്ട കോട്ടയം -കുമളി റോഡിൽ ആവശ്യ സർവീസുകൾ മാത്രമായി ഗതാഗതം നിജപ്പെടുത്തിയിട്ടുണ്ട്.

ദേവികുളം ഗ്യാപ് റോഡ് സ്ഥിതികൾ വിലയിരുത്തി മാത്രം തുറക്കും. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ നിർബന്ധപൂർവം ക്യാമ്പുകളിലേക്ക് മാറ്റാൻ കലക്ടർ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ നിർബന്ധമായും ജോലിക്ക് ഹാജരായിരിക്കണം.

ഇടുക്കിയില്‍ ഒക്‌ടോബർ 24 വരെ രാത്രിയാത്ര നിരോധനം, ജാഗ്രത തുടരാൻ കലക്‌ടറുടെ നിർദ്ദേശം

മെഡിക്കൽ ലീവ് ഒഴികെ അനുവദിക്കില്ലെന്നും കലക്ടർ വ്യക്തമാക്കി. ആവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ മണ്ണുമാന്തല്‍ യന്ത്രങ്ങൾ തയാറാക്കി നിർത്തും. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണം.

ജില്ലയിൽ പാറമടകളും മണ്ണെടുപ്പും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിപ്പിക്കാൻ പാടില്ല. അപകടനിലയിലുള്ള മരങ്ങൾ ഇനിയുമുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെട്ട് അവ വെട്ടിമാറ്റണം. ഇടിഞ്ഞു വീഴാറായ പാറക്കല്ലുകൾ സുരക്ഷിതമായി പൊട്ടിച്ചു നീക്കണം.

മാങ്കുളം, ആനവിരട്ടി എന്നിവ അതീവ അപകട സാധ്യതാ മേഖല

ദേവികുളം താലൂക്കിൽ എല്ലാവിധ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായി സബ്‌ കലക്ടർ രാഹുൽ കൃഷ്ണ ശർമ അറിയിച്ചു. മാങ്കുളം, ആനവിരട്ടി പോലെ അതീവ അപകട സാധ്യത മേഖലകളിൽ കർശന ജാഗ്രത പുലർത്താൻ ജില്ല കലക്ടർ നിർദ്ദേശം നൽകി.

മുല്ലപ്പെരിയാർ സാന്നിധ്യമേഖലയായ മഞ്ചുമലയിൽ പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചിരിക്കണം. വാക്സിൻ ഇനിയും എടുക്കാത്തവർക്ക് അത് നൽകിയിരിക്കണം.

ഇടുക്കി ഡാം തുറന്നതുമായി ബന്ധപ്പെട്ട് വാഴത്തോപ്പ്, കീരിത്തോട് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 14 പേർ ക്യാമ്പുകളില്‍ കഴിയുന്നു. ക്യാമ്പുകളിൽ മെഡിക്കൽ ടീം ഉണ്ടായിരിക്കണമെന്ന് കലക്ടർ നിർദേശിച്ചു.

Last Updated : Oct 20, 2021, 10:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.