ഇടുക്കി: മഴക്കാലകെടുതികളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ഇടുക്കി ജില്ലയിലെ അഗ്നിശമന സേനാ വിഭാഗം. സിവില്‍ ഡിഫന്‍സ് വാളണ്ടിയേഴ്‌സിന്‍റെയും പൊതു ജനത്തിന്‍റെയും സഹകരണത്തോടെയാണ് മഴക്കാല ദുരന്തങ്ങളെ നേരിടാന്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ പ്രളയ കാലഘട്ടങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഇടുക്കയിലെ ഹൈറേഞ്ച് മേഖലയിൽ നേരിട്ടത്.
വിവിധ പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടല്‍ നാശം വിതച്ചു. നിരവധി ആളുകള്‍ക്ക് ജീവനും സ്വത്തും നഷ്ടമായി. ഇത്തവണ മഴക്കാലത്തെ സിവില്‍ ഡിഫന്‍സ് വോളണ്ടിയേഴ്‌സിന്‍റെ സഹായത്തോടെ നേരിടാനാണ് അഗ്നി ശമന സേന ലക്ഷ്യം വെയ്ക്കുന്നത്.
ഓരോ ഗ്രാമപഞ്ചായത്തിലും അന്‍പത് അംഗങ്ങള്‍ വരുന്ന സന്നദ്ധ സേനക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചില്‍, മരം ഒടിഞ്ഞ് ഉണ്ടാകുന്ന ഗതാഗത തടസം തുടങ്ങിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ സന്നദ്ധ സേനയുടെ സേവനം ലഭ്യമാക്കും.
Also read: വള്ളത്തില്‍പോയ അഞ്ചംഗ കുടുംബം കായലില്‍ കുടുങ്ങി ; രക്ഷകരായി ഫയർഫോഴ്‌സ്
ഇതിന്‍റെ ഭാഗമായി വിവിധ മേഖകലകളിലെ ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ജീപ്പ് ഉടമസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവരുടെ സേവനം സ്വീകരിയ്ക്കും. അപകട സാധ്യതയുള്ള മേഖലകളില്‍ കഴിയുന്നവര്‍, സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറി താമസിയ്ക്കണമെന്നും അഗ്നി ശമന സേനാ വിഭാഗം അറിയിച്ചു.