ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളുടെ റിമാന്‍റ് റിപ്പോര്‍ട്ട് പുറത്ത്. കേസിലെ രണ്ടാം പ്രതി എഎസ്ഐ സി ബി റെജിമോനും മൂന്നാം പ്രതി ഡ്രൈവർ പി എ നിയസും കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഇരുവരേയും 8 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പൊലീസ് സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള വിശ്രമമുറിയിൽ രാജ്‌കുമാറിനെ കട്ടിലിൽ കെട്ടിയിട്ടായിരുന്നു മർദനം. രാജ്കുമാറിനെ കുരുമുളക് പ്രയോഗത്തിന് വിധേയനാക്കിയെന്നും പ്രതികൾ സമ്മതിച്ചു. ക്രൂരതകൾക്ക് നേതൃത്വം കൊടുത്തത് ഡ്രൈവർ നിയാസും നിർദേശം നൽകിയത് എഎസ്ഐ റെജിമോനുമാണെന്നാണ് റിമാന്‍റ് റിപ്പോര്‍ട്ടിലുള്ളത്. നേരത്തെ റിമാന്‍ഡിലായിരുന്ന ഒന്നാം പ്രതി മുൻ എസ്ഐ കെ എ സാബുവിനെ ക്രൈംബ്രാഞ്ച് ഒരു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി. ഇയാളെ ഇന്ന് സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിൽ കൂടുതൽ പൊലീസുകാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംഘം പരിശോധിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യത ഏറുകയാണ്.
നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ടു പേരെ റിമാന്‍റ് ചെയ്തു, റിമാന്‍റ് റിപ്പോര്‍ട്ട് പുറത്ത് - നെടുങ്കണ്ടം കസ്റ്റഡി മരണം
രാജ്കുമാറിനെ കുരുമുളക് പ്രയോഗത്തിന് വിധേയനാക്കിയെന്ന് പ്രതികൾ
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളുടെ റിമാന്‍റ് റിപ്പോര്‍ട്ട് പുറത്ത്. കേസിലെ രണ്ടാം പ്രതി എഎസ്ഐ സി ബി റെജിമോനും മൂന്നാം പ്രതി ഡ്രൈവർ പി എ നിയസും കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഇരുവരേയും 8 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പൊലീസ് സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള വിശ്രമമുറിയിൽ രാജ്‌കുമാറിനെ കട്ടിലിൽ കെട്ടിയിട്ടായിരുന്നു മർദനം. രാജ്കുമാറിനെ കുരുമുളക് പ്രയോഗത്തിന് വിധേയനാക്കിയെന്നും പ്രതികൾ സമ്മതിച്ചു. ക്രൂരതകൾക്ക് നേതൃത്വം കൊടുത്തത് ഡ്രൈവർ നിയാസും നിർദേശം നൽകിയത് എഎസ്ഐ റെജിമോനുമാണെന്നാണ് റിമാന്‍റ് റിപ്പോര്‍ട്ടിലുള്ളത്. നേരത്തെ റിമാന്‍ഡിലായിരുന്ന ഒന്നാം പ്രതി മുൻ എസ്ഐ കെ എ സാബുവിനെ ക്രൈംബ്രാഞ്ച് ഒരു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി. ഇയാളെ ഇന്ന് സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിൽ കൂടുതൽ പൊലീസുകാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംഘം പരിശോധിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യത ഏറുകയാണ്.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ
ASI റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവരെ പീരുമേട് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.പ്രതികളെ ദേവികുളം സബ് ജയിലിലേക്ക് മാറ്റി. അതെ സമയം
എസ്ഐ കെ എ സാബുവിനെ ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്രകാരം കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകി.നാളെ വൈകുന്നേരം 6 മണി വരെയാണ് കസ്റ്റഡി. ഇന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തി കെ എ സാബുവിനെ തെളിവെടുപ്പ് നടത്തും. വരും ദിവസങ്ങളിൽ കൂടുതൽ പോലീസുകാരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തും.
Conclusion: