ETV Bharat / state

കൊവിഡ് ബാധിതർക്ക് കൈത്താങ്ങുമായി സിവിൽ ഡിഫൻസ് അംഗങ്ങൾ

കൊവിഡ് ബാധിതർക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ സിവിൽ ഡിഫൻസ് അംഗങ്ങൾ ഭക്ഷ്യക്കിറ്റുകൾ കൈമാറി, കൊവിഡ് ബാധിതർക്ക് നൽകാൻ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്‍റ് കെകെ സജി കുമാർ ഭക്ഷ്യക്കിറ്റുകൾ സ്വീകരിച്ചു.

author img

By

Published : May 26, 2021, 5:57 PM IST

Updated : May 26, 2021, 7:37 PM IST

nedumkandam civil defence force  nedumkandam panchayat  നെടുങ്കണ്ടം ഫയർസ്റ്റേഷൻ  nedumkandam station  ഇടുക്കി കൊവിഡ് പ്രതിരോധം  covid in idukki  kerala covid
കൊവിഡ് ബാധിതർക്ക് കൈത്താങ്ങുമായി സിവിൽ ഡിഫൻസ് അംഗങ്ങൾ

ഇടുക്കി: കൊവിഡ് രോഗികൾക്ക് സഹായവുമായി നെടുങ്കണ്ടം ഫയർസ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങൾ. കൊവിഡ് ബാധിതർക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ സിവിൽ ഡിഫൻസ് അംഗങ്ങൾ ഭക്ഷ്യക്കിറ്റുകൾ കൈമാറി, കൊവിഡ് ബാധിതർക്ക് നൽകാൻ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്‍റ് കെകെ സജി കുമാർ ഭക്ഷ്യക്കിറ്റുകൾ സ്വീകരിച്ചു.

Also Read:കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി കെ.സി.വൈ.എം

അൻപതോളം അംഗങ്ങൾ ഉള്ള സിവിൽ ഡിഫൻസ് അംഗങ്ങൾ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് മേഖലയിൽ നടത്തുന്നത്. കഴിഞ്ഞ 30 ദിവസത്തോളമായി പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ് എന്നിവയോട് ചേർന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാവുകയാണ് സിവിൽ ഡിഫൻസ് അംഗങ്ങൾ. കണ്ടൈൻമെന്‍റ് സോണുകളിൽ പൊലീസിനൊപ്പം വാഹനങ്ങൾ പരിശോധിക്കുക, മരുന്നുകളും ഭക്ഷ്യധാന്യങ്ങളും വീടുകളിൽ എത്തിക്കുക, ഹെല്‌പ് ഡെസ്കുകൾ നടത്തുക, മഴക്കാല പ്രവർത്തനങ്ങളിൽ ഫയർഫോഴ്‌സിനെ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് സിവിൽ ഡിഫൻസ് അംഗങ്ങൾ നടത്തുന്നത്.

Last Updated : May 26, 2021, 7:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.