ഇടുക്കി: ഇടുക്കിയിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറി വിത്തുകൾ മറ്റ് ജില്ലകളിലേക്ക് കയറ്റി അയക്കുന്നു. നെടുങ്കണ്ടം ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് മാര്‍ക്കറ്റിന്‍റെ നേതൃത്വത്തിലാണ് അന്യ ജില്ലകളിലെ കര്‍ഷകര്‍ക്കായി വിത്തുകള്‍ തയ്യാറാക്കുന്നത്. നെടുങ്കണ്ടത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തന്നാണ്ട് കിഴങ്ങ് വര്‍ഗങ്ങളുടെ വിത്തുകള്‍ ആലപ്പുഴ, പത്തനംതിട്ട, തിരുവന്തപുരം, കൊല്ലം ജില്ലകളിലേക്കാണ് അയക്കുന്നത്.
അതാത് ജില്ലകളിലെ കൃഷി ഭവനുകൾ വഴിയാണ് വിത്തുകളുടെ വിതരണം. ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്ക തുടങ്ങിയവയുടെ വിത്തുകളാണ് പ്രധാനമായും തയ്യാറാക്കുന്നത്. വിഷരഹിത ഭക്ഷ്യ വസ്‌തുക്കളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷിക വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.