ETV Bharat / state

ഉടുമ്പന്‍ചോലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസ് പ്രതിനിധി സന്തോഷ് മാധവന്‍ തന്നെ

ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഉടുമ്പന്‍ചോലയില്‍ ബിജെപി സ്ഥാനാര്‍ഥിയായി രമ്യാ രവീന്ദ്രന്‍റെ പേര് പുറത്ത് വന്നതോടെ ബിജെപിയിലും ബിഡിജെഎസിലും വിഭാഗീയത ഉടലെടുത്തിരുന്നു

author img

By

Published : Mar 17, 2021, 4:11 AM IST

BDJS representative Santosh Madhavan in Udumbanchola  Udumbanchola NDA candidate  ഉടുമ്പന്‍ചോലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി  ബിഡിജെഎസ് പ്രതിനിധി സന്തോഷ് മാധവന്‍
ഉടുമ്പന്‍ചോലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസ് പ്രതിനിധി സന്തോഷ് മാധവന്‍ തന്നെ

ഇടുക്കി: ഉടുമ്പന്‍ചോലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസ് പ്രതിനിധി സന്തോഷ് മാധവന്‍ തന്നെ. കേന്ദ്ര നേതൃത്വം ബിജെപി സ്ഥാനാർഥിയെ പ്രക്യാപിച്ചതിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ജില്ലാ സംസ്ഥാന നേതൃത്വത്തം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കാന്‍ ധാരണയായത്.

ബിഡിജെഎസിന് ഏറെ സ്വാധീനമുള്ള ഉടുമ്പന്‍ചോല ഇത്തവണയും ബിഡിജെഎസിന് നല്‍കാനായിരുന്നു എന്‍ഡിഎ ജില്ലാ ഘടകത്തിവന്‍റെ തീരുമാനം. ഇത് സംസ്ഥാന നേതൃത്വം അംഗീകരിക്കുകയും എന്‍ഡിഎ സ്ഥാനാർഥിയായി ബിഡിജെഎസ് പ്രതിനിധി സന്തോഷ് മാധവനെ പ്രക്യാപിക്കുകയും ചെയ്തു. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഉടുമ്പന്‍ചോലയില്‍ ബിജെപി സ്ഥാനാര്‍ഥിയായി രമ്യാ രവീന്ദ്രന്‍റെ പേര് പുറത്ത് വന്നതോടെ ബിജെപിയിലും ബിഡിജെഎസിലും വിഭാഗീയത ഉടലെടുത്തു. ആര്‍ക്ക് വേണ്ടി വോട്ട് തേടുമെന്ന ആശയക്കുഴപ്പത്തിലായ ഇരു പാര്‍ട്ടികളിലേയും പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പുമായി രംഗത്ത് വന്നതോടെ സംസ്ഥാന നേതൃത്വം നടത്തിയ ഒരു ദിവസം നീണ്ട ചര്‍ച്ചക്കൊടുവിലാണ് ബിഡിജെഎസ് പ്രതിനിധി തന്നെ മത്സരിക്കാന്‍ തീരുമാനമായത്.

എന്നാല്‍ സാധ്യത പട്ടിക നല്‍കിയതിലെ സാങ്കേതിക പ്രശ്‌നം മാത്രമാണ് ഉണ്ടായതെന്നാണ് ഇപ്പോഴത്തെ വിശദീകരണം. അതേസമയം മുന്നണിയിലെ പ്രധാന കക്ഷിയായ ബിജെപിയ്ക്ക് ജില്ലയില്‍ നിലവിലുള്ളത് ഒരു സ്ഥാനാര്‍ഥി മാത്രമാണ്. അതുകൊണ്ട് തന്നെ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റി ബിഡിജെഎസിന് മണ്ഡലം വിട്ട് നല്‍കിയതിനെതിരേ ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിൽ ശക്തമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.