ETV Bharat / state

സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാനുള്ള ശ്രമം വിജയിച്ചില്ല ; റൺവേയുടെ നീളം കൂട്ടണമെന്ന് എന്‍സിസി അധികൃതര്‍

ഒമ്പത് തവണയോളം എയർ സ്ട്രിപ്പിന് മുകളിൽ വട്ടമിട്ടുപറന്ന വിമാനം റണ്‍വേയില്‍ ഇറക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു

sathram air stripe ncc  ncc training center satram  satram vandiperiar airstrip problem  സത്രം എയര്‍ സ്ട്രിപ്  സത്രം എയര്‍ സ്ട്രിപ്പിലെ പ്രശ്ന്നങ്ങള്‍
സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാനുള്ള ശ്രമം വിജയിച്ചില്ല; റൺവേയുടെ നീളം കൂട്ടണമെന്ന് എന്‍സിസി അധികൃതര്‍.
author img

By

Published : Apr 8, 2022, 8:18 PM IST

ഇടുക്കി : വണ്ടിപ്പെരിയാറിലെ എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി നിർമിച്ച സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാനുള്ള ശ്രമം വിജയിച്ചില്ല. സുരക്ഷാകാരണങ്ങളാലാണ് വിമാനം ഇറക്കാനാകാതിരുന്നത്. റൺവേയുടെ നീളം കൂട്ടേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

650 മീറ്റർ നീളമുള്ള എയർ സ്ട്രിപ്പിലാണ് ചെറുവിമാനം ഇറക്കാൻ ശ്രമം നടത്തിയത്. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനമാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഒമ്പത് തവണയോളം എയർ സ്ട്രിപ്പിന് മുകളിൽ വിമാനം വട്ടമിട്ട് പറന്നു.

സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാനുള്ള ശ്രമം വിജയിച്ചില്ല; റൺവേയുടെ നീളം കൂട്ടണമെന്ന് എന്‍സിസി അധികൃതര്‍.

പിന്നീട് സുരക്ഷാ കാരണങ്ങളാൽ വിമാനം ഇറക്കാനാകില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. വിമാനത്താവളത്തിന് സമീപത്തെ മൺതിട്ട നീക്കം ചെയ്‌താല്‍ മാത്രമേ വിമാനം സുരക്ഷിതമായി ഇറക്കാനാകൂ എന്ന് എൻസിസി അധികൃതർ അറിയിച്ചു . മൺതിട്ട നീക്കം ചെയ്യണമെന്നും, എയർ സ്ട്രിപ്പിന്‍റെ റൺവേയുടെ നീളം ആയിരം മീറ്ററായി വർധിപ്പിക്കണമെന്നും എൻസിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മൺതിട്ട നീക്കം ചെയ്യാനായി വനംവകുപ്പിന്‍റെ അനുമതി തേടിയിരിക്കുകയാണ്. എയർസ്ട്രിപ്പ് റൺവേ നീളം 1,000 മീറ്ററായി ഉയർത്തുന്നതിന് കൂടുതൽ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 15 ദിവസത്തിന് ശേഷം ട്രയൽ റൺ നടത്തുമെന്ന് എൻസിസി അധികൃതർ അറിയിച്ചു. വർഷം ആയിരം എൻസിസി കേഡറ്റുകൾക്ക് വിമാനം പറപ്പിക്കാനുള്ള പരിശീലനമാകും ഇവിടെ നൽകുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.