ഇടുക്കി: ദേശിയപാത 185ല്‍ പനംകുട്ടി പവര്‍ഹൗസിന് സമീപം ഇടിഞ്ഞ് പോയ ഭാഗം പുനര്‍ നിര്‍മിക്കാന്‍ നടപടിയില്ല. 2018ലെ പ്രളയത്തിലായിരുന്നു ഈ ഭാഗം ഇടിഞ്ഞ് റോഡിന്‍റെ വിസ്താരം നഷ്ടമായത്. വളവോട് കൂടിയ ഭാഗത്ത് വീതി കുറവ് കൂടിയായതോടെ തലനാരിഴക്കാണ് പലപ്പോഴും അപകടം ഒഴിവായി പോകുന്നത്. 2018ലെ പ്രളയത്തില്‍ പെരിയാര്‍ കരകവിഞ്ഞതോടെയായിരുന്നു പനംകുട്ടി പവര്‍ഹൗസിന് സമീപം ദേശിയപാത 185ന്‍റെ ഒരു ഭാഗം ഇടിഞ്ഞ് പോയത്.
പ്രളയാനന്തരം രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇടിഞ്ഞ് പോയ ഭാഗത്ത് പുനര്‍നിര്‍മാണം നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം. ദിവസവും ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പ്രദേശമെന്ന നിലയില്‍ പുനര്‍നിര്‍മാണം നടത്തി പാതയുടെ വീതി വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ പോലും സ്ഥാപിച്ചിട്ടില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം വേണമെന്ന ആവശ്യം പ്രദേശവാസികളും വാഹനയാത്രികരും മുമ്പോട്ട് വയ്ക്കുന്നു.