ഇടുക്കി: മൂന്നാര്‍ ടൗണിലെ അനധികൃത വാഹന സര്‍വീസുകള്‍ക്ക് തടയിടാൻ മൂന്നാര്‍ പൊലീസ് നടപടിയാരംഭിച്ചു. കഴിഞ്ഞ ഒരാഴ്‌ചക്കുള്ളില്‍ പൊലീസ് പിടിച്ചെടുത്തത് നൂറ്റി അറുപതോളം ഓട്ടോറിക്ഷകളാണ്. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്‍റെയും സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെയും ഭാഗമായാണ് നടപടി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മൂന്നാര്‍ ഡിവൈഎസ്‌പി രമേഷ്‌കുമാര്‍ പറഞ്ഞു.
ഓണക്കാലം എത്തുന്നതിന് മുമ്പ് മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും അവധിക്കാലം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികളാണ് പൊലീസും വിവിധ വകുപ്പുകളും ചേര്‍ന്ന് മൂന്നാറില്‍ നടപ്പിലാക്കുന്നത്.