ഇടുക്കി: മൂന്നാര്‍ മേഖലയിലെ വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ മോഷണം പതിവാകുന്നതായി വ്യാപാരികള്‍. മാട്ടുപെട്ടി ഫ്ളവര്‍ ഗാര്‍ഡന് സമീപത്തെ വ്യാപാരസ്ഥാപങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി വ്യാപാകമായി മോഷണം നടന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം കടവാങ്ങിയും, വായ്‌പ്പയെടുത്തും കടകളില്‍ എത്തിച്ച ഉല്‍പ്പന്നങ്ങളാണ് മോഷടാക്കള്‍ അപഹരിച്ചതെന്ന് വ്യാപാരികള്‍ പറഞ്ഞു.
ഇതിനോടകം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ മോഷണം പോയിട്ടും പൊലീസ് അന്വേഷിക്കാന്‍ തയ്യാറായില്ലെന്ന് വ്യാപാരിയായ രാജ പറഞ്ഞു. മോഷ്‌ടാക്കളുടെ ശല്യം കാരണം പ്രദേശത്തെ വ്യാപാരികള്‍ പ്രതിസന്ധിയിലാണ്.