ETV Bharat / state

മൂന്നാര്‍ അനധികൃത നിർമാണം: ഹര്‍ജി ഇന്ന് സമര്‍പ്പിക്കും

അനധികൃത നിർമാണത്തിനെതിരെ നിലപാടെടുത്ത സബ് കളക്ടർ രേണുരാജിനെ പിന്തുണച്ച് ഇന്നലെ ഇടുക്കി ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

ഹര്‍ജി ഇന്ന് സമര്‍പ്പിച്ചേക്കും
author img

By

Published : Feb 13, 2019, 9:07 AM IST

ഇടുക്കി: മൂന്നാർ പഞ്ചായത്തിന്‍റെ അനധികൃത കെട്ടിട നിർമ്മാണത്തിൽ എംഎൽഎ അടക്കമുളളവരെ എതിർകക്ഷിയാക്കിയുളള ഹർജി ഹൈക്കോടതിയിൽ ഇന്ന് സമർപ്പിക്കും. 2010 ൽ ഹൈക്കോടതി നടത്തിയ ഉത്തരവുകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് അഡ്വക്കറ്റ് ജനറലിന്‍റെ ഓഫീസ് ഹർജി സമർപ്പിക്കുന്നത്. ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ, മൂന്നാർ പഞ്ചായത്ത് പ്രസി‍ഡന്‍റ്, സെക്രട്ടറി, ജില്ലാ പഞ്ചായത്തംഗം, കരാറുകാരൻ എന്നിവരെയാണ് കേസിൽ എതിർകക്ഷികളാക്കിയിരിക്കുന്നത്.

ഇന്നലെ ഹർജി നൽകാൻ ശ്രമിച്ചെങ്കിലും സബ് കളക്ടറുടെ സത്യവാങ്‍മൂലമടക്കമുളള നടപടികൾ പൂർത്തിയായിരുന്നില്ല. സബ് കളക്ടറുടെ നടപടി നിയമാനുസൃതമാണെന്നും മൂന്നാര്‍ പഞ്ചായത്തിലെ നിര്‍മ്മാണം നിയമങ്ങള്‍ ലംഘിച്ചാണെന്നും റവന്യൂ മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. മുതിരപ്പുഴയാറില്‍ നിന്ന് 50 മീറ്റര്‍ മാറി വേണം നിര്‍മ്മാണം നടത്താന്‍. എന്നാല്‍ മൂന്നാര്‍ പഞ്ചായത്തിലെ നിര്‍മ്മാണങ്ങള്‍ക്ക് ആറു മീറ്റര്‍ ദൂരം പോലുമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Intro:Body:

മൂന്നാര്‍ അനധികൃത നിര്‍മാണം: എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരായ ഹര്‍ജി ഇന്ന് സമര്‍പ്പിച്ചേക്കും

ഇടുക്കി: മൂന്നാർ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിർമ്മാണത്തിൽ എംഎൽഎ അടക്കമുളളവരെ എതിർകക്ഷിയാക്കിയുളള ഹർജി ഹൈക്കോടതിയിൽ ഇന്ന് സമർപ്പിച്ചേക്കും. ഹൈക്കോടതി ഉത്തരവുകളുടെ ലംഘനം ചൂണ്ടിക്കാട്ടി ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ, മൂന്നാർ പഞ്ചായത്ത് പ്രസി‍ഡന്‍റ്, സെക്രട്ടറി, ജില്ലാ പഞ്ചായത്തംഗം, കരാറുകാരൻ എന്നിവരെ എതിർകക്ഷികളാക്കി ആണ് ഹർ‍ജി സമർപ്പിക്കുന്നത്.

ഇന്നലെ ഹർജി നൽകാൻ ശ്രമിച്ചെങ്കിലും സബ് കളക്ടറുടെ സത്യവാങ്‍മൂലമടക്കമുളള നടപടികൾ പൂർത്തിയായിരുന്നില്ല. പഞ്ചായത്തിന്‍റെ അനധികൃത നിർമാണത്തിനെതിരെ നിലപാടെടുത്ത സബ് കളക്ടർ രേണുരാജിനെ പിന്തുണച്ച് ഇന്നലെ ഇടുക്കി ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. മുതിരപ്പുഴയാറിനോട് ചേർന്നുളള പഞ്ചായത്തിന്‍റെ നിർമാണം നിയമങ്ങൾ അട്ടിമറിച്ചാണെന്നും ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും റവന്യൂമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.