ETV Bharat / state

മുല്ലപ്പെരിയാർ അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ നിശ്ചലം; ഭീതിയിൽ നാട്ടുകാർ - ജലനിരപ്പ്

അപകട സൂചനയായി സൈറൺ മുഴക്കാൻ സ്ഥാപിച്ച ഏർലി വാണിങ് സിസ്റ്റത്തിൽ ഒന്നൊഴികെ മറ്റെല്ലാം പ്രവർത്തന രഹിതമാണ്

mullapperiyar warning system inactive  മുല്ലപ്പെരിയാർ അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ നിശ്ചലം  early warning system  ഏർലി വാണിങ് സിസ്റ്റം  കാലവർഷം  മുല്ലപ്പെരിയാർ  ജലനിരപ്പ്  ദുരന്ത നിവാരണ അതോറിറ്റി
മുല്ലപ്പെരിയാർ അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ നിശ്ചലം
author img

By

Published : Jun 4, 2021, 12:55 PM IST

ഇടുക്കി: കാലവർഷം മുന്നിലെത്തിയിട്ടും മുല്ലപ്പെരിയാർ അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് പരാതി. അപകട സൂചനയായി സൈറൺ മുഴക്കാൻ ഒൻപതു വർഷം മുൻപ് അഞ്ചിടങ്ങളിൽ സ്ഥാപിച്ച ഏർലി വാണിങ് സിസ്റ്റത്തിൽ ഒന്നൊഴികെ മറ്റെല്ലാം പ്രവർത്തന രഹിതമാണ്.

മുല്ലപ്പെരിയാർ അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ നിശ്ചലം

ദുരന്ത മുന്നറിയിപ്പ് നൽകാൻ ജില്ല കേന്ദ്രവുമായി ബന്ധിപ്പിച്ച് പീരുമേട് താലൂക്ക് ഓഫിസിലും, വള്ളക്കടവ്, മഞ്ചുമല ,ഉപ്പുതറ ,അയ്യപ്പൻകോവിൽ വില്ലേജ് ഓഫിസുകളിലുമാണ് ഏർലി വാണിങ് സിസ്റ്റം സ്ഥാപിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135 അടിയാകുമ്പോൾ ഒന്നാമത്തെ മുന്നറിയിപ്പും 136ലേക്ക് ഉയരുകയാണെങ്കിൽ രണ്ടാമത്തെ മുന്നറിയിപ്പും നൽകുന്നത് ഏർലി വാണിങ് സിസ്റ്റമാണ്.

എന്നാൽ സ്ഥാപിച്ച് ആഴ്ചകൾക്കുള്ളിൽ ഇതിന്‍റെ ആന്‍റിനയും കോളാമ്പിയും നിലംപൊത്തി. താമസിയാതെ അനുബന്ധ സാമഗ്രികളും പ്രവർത്തന രഹിതമായി. ഉപ്പുതറയിൽ ഒഴികെ മറ്റൊരിടത്തും മുന്നറിയിപ്പ് സംവിധാനം പ്രവർത്തിക്കുന്നില്ല. ഇവ പ്രവർത്തനക്ഷമമാക്കാൻ ദുരന്ത നിവാരണ അതോറിറ്റിയോ ജില്ല ഭരണകൂടമോ ഒരു നടപടിയും സ്വീകരിച്ചില്ല.

Also Read: ഐസകിന് തുടർച്ച, ആരോഗ്യം പ്രധാനം: പുതിയ നികുതി നിർദ്ദേശങ്ങളില്ലാതെ രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ്

മാത്രമല്ല, പെരിയാർ തീരപ്രദേശങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കുകയോ താലൂക്ക് കേന്ദ്രത്തിലും പെരിയാർ തീരങ്ങളിലെ പ്രധാന ജനവാസ കേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കുകയോ ചെയ്തിട്ടില്ല. കാലവർഷം തുടങ്ങുന്നതിനു മുമ്പുതന്നെ മുല്ലപ്പെരിയാർ ജലനിരപ്പ് 130 അടിക്ക് മുകളിലെത്തിയതും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.