ഇടുക്കി: Protest Over Mullapperiyar: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ. കഴിഞ്ഞ ദിവസം ഗൂഡല്ലൂരിൽ ഈ ആവശ്യം ഉന്നയിച്ച് കർഷകർ പൊങ്കാലയിട്ടു. പിന്നീട് കേരളത്തിലേയ്ക്ക് കർഷക മാർച്ച് നടത്താനായിരുന്നു കർഷക യൂണിയൻ്റെ തീരുമാനം.
Tamilnadu Farmers Union: മാർച്ച് ലോവർ ക്യാമ്പിൽ പൊലീസ് തടഞ്ഞു. ഇതോടെ കർഷകർ റോഡ് ഉപരോധിച്ചു. പ്രതിഷേധം പെരിയാർ ജില്ല വൈഗ ഇറിഗേഷൻ കർഷക യൂണിയൻ പ്രസിഡൻ്റ് എസ്. ആർ. തേവർ ഉദ്ഘാടനം ചെയ്‌തു.
മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് അഡ്വ: റസൽ ജോയി വ്യാജ പ്രചാരണം നടത്തുകയാണെന്നും ഇദ്ദേഹത്തെ ദേശീയ സുരക്ഷ നിയമ പ്രകാരം അറസ്‌റ്റ് ചെയ്യണമെന്നും കർഷകർ ആവശ്യപ്പെട്ടു.
അണക്കെട്ടിൻ്റെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കർഷകരുടെ പ്രശ്‌നങ്ങൾ തമിഴ്‌നാട് സർക്കാർ ഉടൻ പരിഹരിക്കും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ശില്‍പി ജോൺ പെന്നിക്വക്കിൻ്റെ സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തിയാണ് കർഷകർ മടങ്ങിയത്.
ALSO READ: മലപ്പുറത്ത് ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു