ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി. ചൊവ്വാഴ്‌ച രാത്രി പത്ത് മണിയോടെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. നിലവില്‍ ആറ് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.
Read more: മുല്ലപ്പെരിയാർ പരമാവധി സംഭരണ ശേഷിയില്‍; ഒമ്പത് ഷട്ടറുകൾ തുറന്നു, മുന്നറിയിപ്പില്ലെന്ന് നാട്ടുകാര്‍
അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രണ്ട് ഷട്ടറുകളും 0.30 മീറ്റർ ഉയർത്തി 2523.66 ക്യുസെക്‌സ് ജലം പുറത്തുവിടുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു.