ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അഞ്ചംഗ ഉപസമിതി പരിശോധന നടത്തി. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗ്യാലറി, 3 സ്‌പില്‍വേ ഷട്ടറുകള്‍ എന്നിവയാണ് സമിതി പരിശോധിച്ചത്. ഇതിന് ശേഷം കുമളി മുല്ലപ്പെരിയാർ ഓഫിസിൽ യോഗം ചേർന്ന് ഡാമിന്‍റെ നിലവിലെ സ്ഥിതിഗതികളും വിലയിരുത്തി.
രാവിലെ തേക്കടിയില്‍ നിന്നും ബോട്ട് മാര്‍ഗമാണ് അഞ്ചംഗ ഉപസമിതി ഡാമിലെത്തിയത്. തുടര്‍ന്ന് പ്രധാന അണക്കെട്ട്, ബേബി ഡാം, ഗ്യാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തിയ ശേഷം സമിതി അംഗങ്ങൾ സ്വീപ്പേജ് ജലത്തിന്‍റെ അളവ് രേഖപ്പെടുത്തി. പതിമൂന്ന് സ്‌പില്‍വേ ഷട്ടറുകളിൽ 3 എണ്ണമാണ് ഉയർത്തി പരിശോധിച്ചത്.
പിന്നാലെ ചേര്‍ന്ന യോഗത്തില്‍ ഡാമിലേയ്ക്കുള്ള റോഡിന്‍റെ അറ്റകുറ്റപണികൾ നടത്തുന്നതിന് അനുവാദം നല്‍കണമെന്ന ആവശ്യം തമിഴ്‌നാട് ഉന്നയിച്ചു. കഴിഞ്ഞ ജൂലൈ 19നാണ് ഇതിന് മുന്‍പ് ഉപസമിതി അവസാനമായി ഡാം സന്ദര്‍ശിച്ചത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 127.55 അടിയാണ്.
കേന്ദ്ര ജല കമ്മിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ശരവണകുമാർ അധ്യക്ഷനായ സമിതിയിൽ കേരള ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഹരികുമാർ, അസിസ്റ്റന്‍റ് എഞ്ചിനീയർ എൻഎസ് പ്രസീദ്, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സാം ഇർവിൻ, എഇ കുമാർ എന്നിവരാണുണ്ടായിരുന്നത്.