ETV Bharat / state

മുല്ലപ്പെരിയാര്‍ ഡാം; അടിയന്തര സുരക്ഷക്രമീകരണങ്ങളുമായി സംസ്ഥാനം - ജലവിഭവ വകുപ്പ് മന്ത്രി

റവന്യു മന്ത്രി ഇന്ന് ഇടുക്കിയിലെത്തും. സുരക്ഷ ക്രമീകരണം നേരിട്ട് വിലയിരുത്തും

vaiga dam  mullaperiyar dam  idukki district administration  tamilnadu water resources department  മുല്ലപ്പെരിയാർ ഡാം  ജില്ല ഭരണകൂടം  ഇടുക്കി ജില്ല ഭരണകൂടം
മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടെന്ന് ജില്ല ഭരണകൂടം
author img

By

Published : Oct 28, 2021, 9:54 AM IST

Updated : Oct 28, 2021, 10:42 AM IST

ഇടുക്കി/തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന സാഹചര്യത്തിൽ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഡാം തുറക്കുന്നതിൽ ജനങ്ങൾ ആശങ്കരാകേണ്ട സാഹചര്യമില്ലെന്നും പെരിയാർ തീരദേശവാസികളുടെ അടക്കം എല്ലാവരുടെയും സുരക്ഷാക്രമീകരണങ്ങൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

vaiga dam  mullaperiyar dam  idukki district administration  tamilnadu water resources department  മുല്ലപ്പെരിയാർ ഡാം  ജില്ല ഭരണകൂടം  ഇടുക്കി ജില്ല ഭരണകൂടം
മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടെന്ന് ജില്ല ഭരണകൂടം

ജലനിരപ്പ് ഉയർന്നാൽ തീരവാസികളെ മാറ്റി പാർപ്പിക്കും. ഇതിനായി ഇരുപതിലധികം ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷ സേനയെ അടക്കം സജ്ജമാക്കി. മുല്ലപ്പെരിയാറിൽ നിന്ന് ഇടുക്കി ഡാമിലേക്ക് ജലം ഒഴുകി വരുന്ന സ്ഥലങ്ങൾ സർക്കാർ നിരീക്ഷണം ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.

റവന്യൂ മന്ത്രി ഇടുക്കിയിൽ എത്തി ഇന്ന് തന്നെ ഡാം തുറക്കുന്നതിന് മുമ്പ് വിശദമായ യോഗങ്ങൾ നടത്തും. സർക്കാർ നൽകിയ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിൽ 137 അടി ജലനിരപ്പ് എന്നതാണ് സംസ്ഥാനത്തിന്‍റെ നിലപാട്. തമിഴ്‌നാട് സർക്കാർ മുന്നോട്ടുവച്ച 138 അടി ജലനിരപ്പിലെ റൂൾ ഓഫ് കർവ് കേരളത്തിന് സ്വീകാര്യമല്ല. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മുൻകരുതലുമായി ജില്ല ഭരണകൂടം

ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിലും അത്യാഹിതങ്ങൾ ഒഴിവാക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ട്. ജല ബഹിർഗമന പാതയുടെ ഭാഗമായ പെരിയാറിന്‍റെ ഇരുവശങ്ങളിലും താമസിക്കുന്നവരെ ബന്ധപ്പെട്ട വില്ലേജ് ഓഫിസർമാരുടെയോ ചുമതലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെയോ നിർദേശാനുസരണം ഇന്ന് (28.10.2021) രാവിലെ 7 മണി മുതൽ സജ്ജമാക്കിയിട്ടുള്ള ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഇതിനായി വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടെന്നും ജില്ല കലക്‌ടറുടെ നേതൃത്വത്തിലുള്ള ജില്ല ഭരണകൂടം അറിയിച്ചു.

കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ക്യാമ്പിലും ചാർജ് ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജികരിച്ചിട്ടുണ്ട്. ക്യാമ്പിലേക്ക് മാറുന്നവരുടെ വീടുകളിൽ പൊലീസ് രാത്രികാല പട്രോളിങ് ഏർപ്പാടാക്കിയിട്ടുള്ളതായും ജില്ല ഭരണകൂടം അറിയിച്ചു.

Also Read: മുല്ലപ്പെരിയാറിൽ രണ്ടാമത്തെ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

Last Updated : Oct 28, 2021, 10:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.