ETV Bharat / state

ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച് കണ്ണിൽ മുളകുപൊടി വിതറി; ഏഴു വയസുകാരനോട് അമ്മയുടെ ക്രൂരത - അമ്മയുടെ ക്രൂരത

അയൽപ്പക്കത്ത് നിന്നും ടയർ എടുത്തതിന് കുട്ടിയുടെ കാലിലും കൈയ്യിലും പൊള്ളലേൽപ്പിച്ച് കണ്ണിൽ മുളകുപൊടി വിതറി അമ്മയുടെ ക്രൂരത. ഇരു കൈകളുടെയും മുട്ടിന് താഴെയും കാലുകളിലുമാണ് പൊള്ളലേറ്റത്.

Mother burns child in idukki  mother attacked son  seven year old boy injured by mother attack  idukki kumali  idukki kumali news  idukki crime news  ഏഴു വയസുകാരനോട് അമ്മയുടെ ക്രൂരത  ഏഴു വയസുകാരനോട് മാതാവിന്‍റെ ക്രൂരത  കുട്ടിയെ പൊള്ളലേൽപ്പിച്ച് അമ്മ  കുട്ടിയുടെ കണ്ണിൽ മുളകുപൊടി വിതറി അമ്മ  കുമളി  ഇടുക്കി കുമളി വാർത്തകൾ  കുട്ടിയെ ഉപദ്രവിച്ച് അമ്മ  ഇടുക്കിയിൽ കുട്ടിക്ക് ശാരീരിക പീഡനം  അമ്മ കുട്ടിയെ ആക്രമിച്ചു  അമ്മയുടെ ക്രൂരത  കുട്ടിക്ക് പൊള്ളലേറ്റു
ഏഴു വയസുകാരനോട് അമ്മയുടെ ക്രൂരത
author img

By

Published : Feb 6, 2023, 10:18 AM IST

പഞ്ചായത്ത് മെമ്പറുടെ പ്രതികരണം

ഇടുക്കി: അട്ടപ്പള്ളിയിൽ ഏഴു വയസുകാരനോട് മാതാവിന്‍റെ ക്രൂരത. കുട്ടിയുടെ കാലിലും കൈയിലും പൊള്ളലേൽപ്പിച്ച അമ്മ, കണ്ണിൽ മുളകുപൊടി വിതറുകയും ചെയ്‌തു. അയൽപ്പക്കത്ത് നിന്നും കളിക്കുന്നതിനായി ടയർ എടുത്തതിനാണ് അമ്മ ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞു.

കാൽമുട്ടിന് താഴെയും ഇരു കൈയിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലാണ് സംഭവം. മുൻപും സമാന രീതിയിൽ കുട്ടിയെ മാതാവ് ഉപദ്രവിച്ചിട്ടുണ്ട്.

സംഭവമറിഞ്ഞ നാട്ടുകാർ പഞ്ചായത്ത് മെമ്പറെയും അംഗൻവാടി ടീച്ചറെയും വിവരമറിയിച്ചു. തുടർന്ന് ഇരുവരും ചേർന്നാണ് കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കുമളി പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.